05 December Thursday

പുനർനിർമാണം: 952 കോടിയുടെ പദ്ധതികൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

തിരുവനന്തപുരം
 കേരള പുനർനിർമാണ പദ്ധതിയിൽ 951.6 കോടി രൂപയുടെ പദ്ധതികൾ നിർവഹണഘട്ടത്തിലേക്ക് കടക്കുകയാണെന്ന്‌ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ പി ജയരാജൻ നിയമസഭയെ അറിയിച്ചു. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ഗതാഗതം, വനം, മത്സ്യബന്ധനം എന്നീ വകുപ്പുകളുടെ പദ്ധതികളാണിവ.  വിവിധ വകുപ്പുകളുടെ മറ്റു പദ്ധതികളും ഉന്നതാധികാര സമിതിയുടെ പരിഗണനയിലുണ്ട്‌.

കേരള പുനർനിർമാണ പദ്ധതിയിൽ പരിസ്ഥിതിസൗഹാർദവും ദുരന്ത പ്രതിരോധശേഷിയുള്ളതുമായ   നിർമാണങ്ങളാണ് ഏറ്റെടുക്കുന്നത്‌. ഗതാഗതത്തിന്റെ 70 ശതമാനം കൈകാര്യംചെയ്യുന്ന കോർ റോഡ് ശൃംഖലയെ കേന്ദ്രീകരിച്ചാകും റോഡ്‌ മേഖലയിൽ പുനർനിർമാണ ഇടപെടൽ. ഇത്തരം റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുപകരം സമഗ്രമായി പുനർനിർമിക്കും. ഇതിന് വിശദമായ സർവേ ആവശ്യമാണ്‌. വെള്ളം വാർന്നുപോകാൻ കഴിയുന്ന സജ്ജീകരണങ്ങളും വേണം.
പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ദീർഘകാലം നിലനിൽക്കുന്ന രീതിയിലായിരിക്കും പുനർനിർമാണം.

കേരള പുനർനിർമാണ പദ്ധതികൾക്കായി ലോക ബാങ്കിൽനിന്ന് 5137.34 കോടി രൂപയുടെ വികസനനയവായ്പ (ഡിപിഎൽ), ജർമൻ ബാങ്കായ കെഡബ്ല്യുഎഫി-ൽനിന്ന് 1458 കോടി രൂപയുടെ വായ്പ എന്നിവ  ലഭ്യമാകുന്നതിന്‌ ധാരണപത്രം ഒപ്പിട്ടു. ലോകബാങ്ക് വായ്പയുടെ ആദ്യ ഗഡുവായ 1779.58 കോടി രൂപ ലഭിച്ചു.  അടുത്ത ഗഡുവിനുള്ള പ്രവർത്തനം നടക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top