13 December Friday

കലയിലൂടെ കുടുംബം പോറ്റാനാവുമെന്ന്‌ കുട്ടികൾ തെളിയിച്ചു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


തിരുവനന്തപുരം
ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ പ്രകടനങ്ങൾക്ക്‌ അരങ്ങൊരുക്കുന്ന ലോകത്തെ ആദ്യ ഡിഫറന്റ്‌ ആർട്‌ സെന്റർ തുറന്നു. കഴക്കൂട്ടം മാജിക്‌ പ്ലാനറ്റിലെ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ലോകത്തിന് മാതൃകയായ ഈ പദ്ധതി സർക്കാരിന് അഭിമാനമാണെന്നും ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ ഭാഗമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലയിലൂടെ കുടുംബം പോറ്റാനാവുമെന്നും കുട്ടികൾ തെളിയിച്ചിരിക്കുന്നു.  ഭിന്നശേഷിക്കുട്ടികളുടെ മാനസിക, ബൗദ്ധിക വളർച്ചയ്ക്ക്‌  ആർട് തെറാപ്പി ഏറ്റവും അനുയോജ്യമായ ഒന്നാണ്‌. ആരും പ്രതീക്ഷിക്കാത്ത മാറ്റം ഇത്തരം തെറാപ്പിയിലൂടെ സാധ്യമാക്കുവാൻ ഡിഫറന്റ് ആർട് സെന്ററിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. വിമാനത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ ഡിഫറന്റ് തോട്ട് സെന്ററിന്റെ ഉദ്ഘാടനം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ, തിരുവനന്തപുരം നഗരസഭ എന്നിവയുടെ സഹകരണത്തോടെയാണ്‌ ഡിഫറന്റ്‌ ആർട്‌ സെന്റർ ഒരുക്കിയത്‌. പരിശീലനം നടത്തുന്ന 100 കുട്ടികൾക്കും എല്ലാ മാസവും 5000 രൂപവീതം സ്‌റ്റൈപെൻഡ്‌ നൽകും.

 


പ്രധാന വാർത്തകൾ
 Top