14 October Monday

21 ഡിവൈഎസ്‌പിമാർക്ക്‌ സ്ഥലംമാറ്റം; 2 പേർക്ക്‌ ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

തിരുവനന്തപുരം > മുതിർന്ന സിഐമാരായിരുന്ന എ അജിചന്ദ്രൻ നായർ- (തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെൽ), ബി അനിൽ- (ക്രൈംബ്രാഞ്ച് പാലക്കാട്) എന്നിവർക്ക്‌ ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം. അഞ്ച് അഡി. എസ്‌പിമാരെയും 21 ഡിവൈഎസ്‌പിമാരെയും സ്ഥലംമാറ്റി. അഡി. എസ്‌പിമാരായ അബ്ദുൾ വഹാബിനെ കോഴിക്കോട് സിറ്റിയിലും കെ എ ശശിധരനെ തൃശൂരിലും ടി എൻ സജീവിനെ വയനാട്ടിലും വിനോദ് പിള്ളയെ കോട്ടയത്തും എം ആർ സതീഷ് കുമാറിനെ കൊല്ലം റൂറലിലും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിയമിച്ചു.


സ്ഥലംമാറ്റം ലഭിച്ച ഡിവൈഎസ്‌പിമാർ (പോസ്റ്റിംഗ്‌ യൂണിറ്റ്‌ ബ്രാക്കറ്റിൽ):- കെ വി ബെന്നി- (എസ്എസ്‌ബി, ആലപ്പുഴ), കെ ആർ മനോജ്- (എസ്എസ്ബി, തൃശൂർ റൂറൽ), വി എ നിഷാദ് മോൻ- (ക്രൈംബ്രാഞ്ച്, കോട്ടയം), കെ എസ് ഷാജി- (ക്രൈംബ്രാഞ്ച് ,കണ്ണൂർ), വി എസ് പ്രദീപ് കുമാർ- (പുനലൂർ), ബിജു വി നായർ- (വിജിലൻസ്, എറണാകുളം), എം വി മണികണ്‌ഠൻ- (ഡിസിആർബി, കോഴിക്കോട്), കെ വി പ്രമോദൻ- (പേരാവൂർ), എം കെ കീർത്തി ബാബു- (നാർകോട്ടിക് സെൽ, കണ്ണൂർ റൂറൽ), എ വി ജോൺ- (എസ്ബി, കണ്ണൂർ സിറ്റി), കെ എ ബോസ്- (നാർകോട്ടിക് സെൽ, കോഴിക്കോട്), കെ സുഷിർ- (ജില്ലാ എസ്ബി, തൃശൂർ), കെ കെ സജീവ്- (ക്രൈംബ്രാഞ്ച്, മലപ്പുറം), എസ്‌ പി സുധീരൻ- (ഒല്ലൂർ), ബി എസ് സജിമോൻ- (നാദാപുരം കൺട്രോൾ റൂം), വി ടി റാഷിദ്- (ക്രൈംബ്രാഞ്ച് ആസ്ഥാനം), ഷൈനു തോമസ് (സൈബർ, തിരുവനന്തപുരം), സി ശ്രീകുമാർ- (വിജിലൻസ് സതേൺ റേഞ്ച്), പി എച്ച് ഇബ്രാഹിം- (കൺട്രോൾ റൂം, കൊച്ചി സിറ്റി), വൈ നിസാമുദ്ദീൻ- (ജില്ലാ എസ്ബി, തൃശൂർ സിറ്റി).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top