19 September Saturday

കനത്ത മഴ : 14 ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


കൊച്ചി
കനത്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്‌ ഉണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി വെള്ളിയാഴ്‌ച തുറന്നു. ഇതോടെ ക്യാമ്പുകളുടെ എണ്ണം ഇരുപത്തിരണ്ടായി.  ക്യാമ്പിൽ 304 കുടുംബങ്ങളിലെ 741 പേരാണ് കഴിയുന്നത്. 297 പുരുഷന്മാരും 365 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടെയാണിത്. ഇതില്‍ മൂന്ന് പേര്‍ ഭിന്നശേഷിക്കാരാണ്. 18 പൊതുക്യാമ്പിലായി 711 പേരും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നാല് ക്യാമ്പിലായി 29 പേരും കഴിയുന്നു. പറവൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.  കുറ്റിക്കാട്ടുകര യൂണിയന്‍ ഹാള്‍, കുറ്റിക്കാട്ടുകര ഗവ. യുപി സ്‌കൂള്‍, വയല്‍ക്കര ഗവ. എല്‍പിഎസ്, ഏലൂര്‍ പാതാളം ഹൈസ്‌കൂള്‍, ഏലൂര്‍ എംഇഎസ് സ്‌കൂള്‍, മനക്കപ്പടി എല്‍പിഎസ്, മുപ്പത്തടം ജിഎച്ച്എസ്, കുന്നുകര അഹാന ഓഡിറ്റോറിയം എന്നിവിടങ്ങളിലായി എട്ട് ക്യാമ്പാണ് പറവൂരില്‍ തുറന്നത്. 125 കുടുംബങ്ങളില്‍നിന്ന് 144 പുരുഷന്മാരും 156 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടെ 325 പേർ ക്യാമ്പുകളിൽ കഴിയുന്നു.

കൊച്ചി താലൂക്കില്‍ സൗദി പള്ളി കമ്യൂണിറ്റി ഹാളിലും കണ്ടക്കടവ് സെന്റ് സേവ്യേഴ്‌സ് പബ്ലിക്‌ സ്‌കൂളിലും ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 89 കുടുംബത്തിലെ  51 പുരുഷന്മാരും 105 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടെ 178 പേരാണ് ഈ ക്യാമ്പുകളിലുള്ളത്.  കോതമംഗലത്ത് കടവൂര്‍ ജിവിഎച്ച്എസ്എസ്, കടവൂര്‍ ജിവിഎച്ച്എസ്എസ് (മുതിര്‍ന്ന പൗരന്മാരുടെ ക്യാമ്പ്), തങ്കളം ഐഎംഎ ഹാള്‍ (മുതിര്‍ന്ന പൗരന്മാരുടെ ക്യാമ്പ്), കോതമംഗലം ടൗണ്‍ യുപി സ്‌കൂള്‍, നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്‌കൂള്‍, തൃക്കരിയൂര്‍ ഗവ. എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. 60 കുടുംബങ്ങളില്‍നിന്ന് 59 പുരുഷന്മാരും 63 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടെ 138 പേര്‍ ഇവിടങ്ങളില്‍ കഴിയുന്നു. ഇതില്‍ രണ്ടുപേര്‍ ഭിന്നശേഷിക്കാരാണ്.

മൂവാറ്റുപുഴയില്‍ കടാതി എന്‍എസ്എസ് കരയോഗം ഹാള്‍, മൂവാറ്റുപുഴ ജെബിഎസ് വാഴപ്പിള്ളി, മൂവാറ്റുപുഴ ജെബിഎസ് വാഴപ്പിള്ളി (മുതിര്‍ന്ന പൗരന്മാരുടെ ക്യാമ്പ് എന്നിവിടങ്ങളിലായി ഒമ്പത് കുടുംബങ്ങളിലെ 37 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. 14 പുരുഷന്മാരും 14 സ്ത്രീകളും ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ ഭിന്നശേഷിയുള്ള ഒരാളും ഉള്‍പ്പെടുന്നു. ആലുവയില്‍ മാണിക്യമംഗലം എന്‍എസ്എസ് എച്ച്എസ്എസ്, മാണിക്യമംഗലം എന്‍എസ്എസ് എച്ച്എസ്എസ് (മുതിര്‍ന്ന പൗരന്മാരുടെ ക്യാമ്പ്), ദേശം ജെബിഎസ് എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. 21 കുടുംബങ്ങളില്‍നിന്ന് 29 പുരുഷന്മാരും 27 സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടെ 63 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ഇതില്‍ രണ്ടുപേര്‍ മുതിര്‍ന്ന പൗരന്മാരാണ്.

കുറ്റിക്കാട്ടുകര യൂണിയന്‍ ഹാള്‍, കുറ്റിക്കാട്ടുകര ഗവ. യുപിഎസ്, കടത്തി എന്‍എസ്എസ് കരയോഗം ഹാള്‍, മാണിക്യമംഗലം എന്‍എസ്എസ് എച്ച്എസ്എസ്, മൂവാറ്റുപുഴ വാഴപ്പിള്ളി ജെബിഎസ്, മൂവാറ്റുപുഴ വാഴപ്പിള്ളി ജെബിഎസ് (മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്യാമ്പ്), മാണിക്യമംഗലം എന്‍എസ്എസ് എച്ച്എസ്എസ് (മുതിര്‍ന്ന പൗരന്മാരുടെ ക്യാമ്പ്), വയല്‍ക്കര ഗവ. എല്‍പിഎസ്, ഏലൂര്‍ പാതാളം ഹൈസ്‌കൂള്‍, ഏലൂര്‍ എംഇഎസ് സ്‌കൂള്‍, മനക്കപ്പടി എല്‍പിഎസ്, മുപ്പത്തടം ജിഎച്ച്എസ്, കുന്നുകര അഹാന ഓഡിറ്റോറിയം, ദേശം ജെബിഎസ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ക്യാമ്പുകള്‍ തുടങ്ങിയത്.  കുന്നുംപുറം വിഎച്ച്എസ്, കടവന്ത്ര കെ വി സ്‌കൂള്‍, ചേരാനല്ലൂര്‍, കടമക്കുടി എന്നിവിടങ്ങളിലും ക്യാമ്പ് പ്രവര്‍ത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാവുന്ന 650 ക്യാമ്പുകള്‍ക്ക് ജില്ലയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. 1,30,000 പേരെ ഇവിടങ്ങളില്‍ താമസിപ്പിക്കാനാകും. താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍- ആലുവ: 0484 2624052, കണയന്നൂര്‍: 0484 2360704, കൊച്ചി: 0484 2215559, കോതമംഗലം: 0485 2860468, കുന്നത്തുനാട്: 0484 2522224, മൂവാറ്റുപുഴ: 0485 2813773, പറവൂര്‍: 0484 2442326.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top