19 September Saturday

ബിഎസ്‌എൻഎൽ ജീവനക്കാർ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


കൊച്ചി
ബിഎസ്‌എൻഎൽ നേരിടുന്ന പ്രതിസന്ധിക്ക്‌ പരിഹാരം തേടി ജീവനക്കാരുടെ സംഘടനകളുടെ സംയുക്തവേദി എംപിക്ക്‌ നിവേദനം നൽകി. ബിഎസ്‌എൻഎലിന്‌ ഫോർജി സ്പെക്‌ട്രം  അനുവദിക്കുക, പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുക, സർവീസ് കാര്യക്ഷമമാക്കുക, യഥാസമയം ശമ്പളം നൽകുക,  ബിഎസ്‌എൻഎലിനെ തകർക്കുന്ന നയങ്ങൾ കേന്ദ്രസർക്കാർ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം ഹൈബി ഈഡൻ എംപിക്കാണ്‌ നൽകിയത്‌.

രാജ്യത്തെ എല്ലാ എംപിമാർക്കും  മെമ്മോറാണ്ടം സമർപ്പിക്കുന്നതിന്റെ  ഭാഗമായിരുന്നു ഇത്. ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയനെ പ്രതിനിധീകരിച്ച്‌ കൺവീനർ പി എ  ബാബു, എസ്‌എൻഇഎ  ഭാരവാഹികളായ ആർ സുരേഷ് കുമാർ, വിമൽ രഘുനാഥ്, എഫ്‌എൻടിഒ സർക്കിൾ സെക്രട്ടറി കെ വി ജോസ്, കെ എ ബാബു തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top