22 September Tuesday

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചതായി‌ കസ്‌റ്റംസ്‌ രേഖ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 
യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക്‌ ഖുർആൻ എത്തിച്ചിട്ടുണ്ടെന്ന്‌ കസ്‌റ്റംസ്‌ രേഖ. 2020 മാർച്ച്‌ ആറിന്‌ മണക്കാടുള്ള യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ 250 പാ‌ക്കറ്റിലായി ഖുർആൻ എത്തിച്ചെന്ന്‌ വ്യക്തമാക്കുന്ന കസ്‌റ്റംസിന്റെ ബിൽ ഓഫ്‌ എൻട്രി പുറത്തുവന്നു. നയതന്ത്ര ബാഗേജിലാണ്‌ മതഗ്രന്ഥം എത്തിയതെന്നും ബില്ലിലുണ്ട്‌.മതഗ്രന്ഥം അയക്കുന്നത്‌ യുഎഇ നയമല്ലെന്ന ചില മാധ്യമങ്ങളുടെ നുണവാർത്ത ബിൽ പുറത്ത്‌ വന്നതോടെ പൊളിഞ്ഞു.

യുഎഇയിൽനിന്ന്‌ ഖുർആൻ എത്തിച്ചതിനെ ചൊല്ലി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളും ചീറ്റി.കോൺസുലേറ്റ്‌ വാഹനത്തിൽ സി ആപ്‌റ്റിലേക്കും ഇവിടെനിന്ന്‌ മലപ്പുറം ജില്ലയിലേക്കും ഖുർആൻ എത്തിച്ചതാണ്‌ രാഷ്ടീയ ആയുധമാക്കിയത്‌.  കോൺസുലേറ്റിൽനിന്നു പാഴ്‌സൽ സിആപ്‌റ്റിൽ എത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്‌റ്റംസ്‌ ഇവിടെ പരിശോധിക്കുകയും ജീവനക്കാരിൽനിന്ന്‌ മൊഴി എടുക്കുകയും ചെയ്‌തിരുന്നു. കോൺസുലേറ്റിൽ വന്ന പാഴ്‌സൽ ബോക്‌സുകളിൽ ഒന്ന്‌ പൊട്ടിച്ച്‌ നോക്കിയപ്പോൾ അതിലുണ്ടായിരുന്നത്‌ ഖുർആർ ആണെന്ന്‌ സി ആപ്‌റ്റ്‌ ജീവനക്കാർ കസ്‌റ്റംസിന്‌ മൊഴി നൽകി. സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളും കസ്‌റ്റംസ്‌ പരിശോധിക്കുന്നുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top