20 September Sunday

അടുത്തമാസം സ്‌കൂള്‍ തുറന്നേക്കും; 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ആദ്യം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


ന്യൂഡൽഹി
അഞ്ചുമാസമായി അടഞ്ഞുകിടക്കുന്ന രാജ്യത്തെ സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കാൻ കേന്ദ്ര സർക്കാർ. സെപ്‌തംബർ ഒന്നുമുതൽ നവംബർ നാലുവരെ ഘട്ടംഘട്ടമായി സ്കൂള്‍ തുറക്കാനാണ്‌ നീക്കം. 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ആദ്യം തുറക്കും. പകുതി വിദ്യാർഥികൾവീതം ഒന്നിടവിട്ട ദിവസം എത്തണം. മൂന്ന്‌ മണിക്കൂർ വീതമുള്ള രണ്ട്‌ ഷിഫ്‌റ്റുമാത്രം. ദിവസവും സ്‌കൂളിൽ എത്തേണ്ട കുട്ടികളെ രണ്ട്‌ ഷിഫ്‌റ്റാക്കും. രണ്ടാം ഘട്ടമായി ആറുമുതൽ ഒമ്പതുവരെ ക്ലാസുകൾക്ക്‌ അനുമതി നൽകും. പ്രീപ്രൈമറി, പ്രൈമറി ‌ ക്ലാസുകൾ തൽക്കാലം ആരംഭിക്കില്ല.

മാസാവസാനത്തെ അൺലോക്ക്‌ മാനദണ്ഡങ്ങളിൽ സ്‌കൂൾ തുറക്കൽ പ്രഖ്യാപനവുമുണ്ടാകും. കോവിഡ്‌ സ്ഥിതി പരിഗണിച്ച്‌  അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ടാകും. കോവിഡ്‌ പ്രതിരോധത്തിനുള്ള മന്ത്രിസമിതിയുടെ ഭാഗമായുള്ള വകുപ്പുസെക്രട്ടറിമാർ കഴിഞ്ഞ ദിവസം വിഷയം ചർച്ചചെയ്‌തു. സ്വിറ്റ്‌സർലൻഡുപോലെ ഇതിനോടകം സ്‌കൂളുകൾ തുറന്ന രാജ്യങ്ങളിലെ അനുഭവമുള്‍ക്കൊണ്ടാണ് പുതിയ നിര്‍ദേശം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top