15 September Sunday

സ്വന്തം ചരമവാര്‍ത്ത നല്‍കി ഐഎന്‍ടിയുസി നേതാവ് മുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

തിരുവനന്തപുരം > സ്വന്തം ചരമവാര്‍ത്ത പത്രത്തില്‍ നല്‍കി ഐഎന്‍ടിയുസി നേതാവ് മുങ്ങി. തിരുവനന്തപുരം യൂണിവേഴ്സിറ്റിക്ക് മുന്നില്‍ ഓട്ടോറിക്ഷാ ഓടിക്കുന്ന സജി കുമാറിനെയാണ് കാണാതായത്. ഇയാളെ പൊലീസ് തിരയുകയാണ്. താന്‍ മരിച്ചതായി പ്രമുഖ പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയശേഷം സജികുമാറിനെ കാണാതാകുകയായിരുന്നു.

ഇന്ന് പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളിലെല്ലാം സജി കുമാറിന്റെ ചരമ അറിയിപ്പ് ഉണ്ട്.
ബാലരാമപുരം വെടിവെച്ചാന്‍കോവില്‍ കൊരണ്ടിവിളയില്‍ താമസിക്കുന്ന ഇയാള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളാ സര്‍വ്വകലാശാലക്ക് മുന്നിലാണ് ഓട്ടോ ഓടിക്കുന്നത്. സഞ്ചയന തീയതി അടക്കം അറിയിപ്പായി നല്‍കിയ ശേഷമാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത്.

എന്നാല്‍ സജികുമാര്‍ കാണാതായശേഷം തന്നെ വിളിച്ചതായി ഇതേ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന രതീഷ് കൈരളി ന്യൂസിനോട് പറഞ്ഞു. ആരേയോ പറ്റിക്കാന്‍ വേണ്ടിയാണ് സജികുമാര്‍ ഇങ്ങനെ ചെയ്തതെന്നാണ് കൂടെ ഓട്ടോ ഓടിക്കുന്നവര്‍ കരുതുന്നത്. പത്രത്തിലെ ചരമ അറിയിപ്പ് കണ്ടതോടെ സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികള്‍ കണ്‍ടോണ്‍മെന്റ് പൊലീസിന് പരാതി നല്‍കി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top