16 September Monday

പിഎസ്‌സി തട്ടിപ്പ്‌ : പിന്നിലുള്ള എല്ലാവരെയും ശിക്ഷിക്കണം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019


പിഎസ്‌സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന തരത്തിൽ വേണം റാങ്ക്‌പട്ടികയിലെ ക്രമക്കേട്‌ അന്വേഷിക്കേണ്ടതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പിഎസ്‌സി വിജിലൻസ്‌ വിഭാഗമാണ്‌ കുറ്റക്കാരെ പുറത്തുകൊണ്ടുവന്നത്‌. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പാണ്‌ നടന്നത്‌. പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ശിക്ഷിക്കണം. ഇതിൽ കക്ഷിരാഷ്ട്രീയം കാണരുത്‌. ചോദ്യംചോർത്തിയവരിൽ കെഎസ്‌യുക്കാരുണ്ടെന്നും റിപ്പോർട്ടുണ്ട്‌. പിഎസ്‌സി അംഗങ്ങളിൽ യുഡിഎഫ്‌ സർക്കാർ നിയമിച്ചവരുമുണ്ട്‌.

അന്വേഷണം കാര്യക്ഷമമാണ്‌. ചോദ്യപേപ്പർ കണ്ടെടുത്തതും പൊലീസാണ്‌. പിഎസ്‌സിയെ തകർക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന്‌ ശ്രമം  നടക്കുന്നുണ്ടെന്നും റഹീം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top