09 August Sunday

ദിവസ പരിശോധന 10000 കടന്നു; 4 ദിനം, 991 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020


സംസ്ഥാനത്ത്‌ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനനിരക്ക്‌ വർധിപ്പിച്ചു. ദിവസ പരിശോധന പതിനായിരം കടന്നു. ‌ബുധനാഴ്ച മാത്രം 11,250 സാമ്പിളാണ്‌ പരിശോധിച്ചത്‌. ആകെ 2,96,183 സാമ്പിൾ പരിശോധനയ്ക്ക്‌ അയച്ചതിൽ 4754 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനെൽ സർവെയ്‌ലൻസിന്റെ ഭാഗമായി 65,101 സാമ്പിൾ ശേഖരിച്ചു. ഇതിൽ 60,898 എണ്ണം നെഗറ്റീവായി.ബുധനാഴ്‌ച സംസ്ഥാനത്ത്‌ 107 പേർ രോഗമുക്തി നേടി. കൊല്ലം–- 23, ആലപ്പുഴ–-16, എറണാകുളം–- 13, തൃശൂർ, മലപ്പുറം–- 11, പാലക്കാട്–- ഒമ്പത്‌, കോഴിക്കോട്, കാസർകോട്–- ഏഴുവീതം, തിരുവനന്തപുരം–- ആറ്‌, പത്തനംതിട്ട–- മൂന്ന്‌, കണ്ണൂർ–- ഒന്ന്‌.

ദുബായിൽനിന്ന് സംസ്ഥാനത്ത്‌ എത്തി മരിച്ച കൊല്ലം സ്വദേശി മനോജിന്റെ (24) ഐസിഎംആർ ലാബിലെ തുടർ പരിശോധനാ ഫലം നെഗറ്റീവായി. നിലവിൽ 2605 രോഗികളാണ്‌ ചികിത്സയിലുള്ളത്‌‌. 3561  പേർ രോഗമുക്തരായി. നിരീക്ഷണത്തിലുള്ളവർ–- 1,85,546. ആശുപത്രികളിൽ –- 3137‌.  ബുധനാഴ്ച 421 പേരെ ആശുപത്രിയിലാക്കി.

169 ഹോട്ട് സ്‌പോട്ട്‌
സംസ്ഥാനത്ത്‌ 12 പുതിയ ഹോട്ട് സ്‌പോട്ടുകൂടി. തിരുവനന്തപുരം ആര്യനാട്‌ (കണ്ടെയ്‌ൻമെന്റ് സോൺ: എല്ലാ വാർഡും), കാരോട് (വാർഡ് 14, 15, 16), കണ്ണൂർ വേങ്ങാട് (അഞ്ച്‌), കാങ്കോൽ- ആലപ്പടമ്പ്‌ (ഒന്ന്‌), കൂടാളി (18), എറണാകുളം മുളവുകാട് (മൂന്ന്‌), ആലങ്ങാട് (ഏഴ്‌), ചൂർണിക്കര (ഏഴ്‌), വയനാട് കൽപ്പറ്റ മുനിസിപ്പാലിറ്റി (അഞ്ച്‌, ഒമ്പത്‌, 11, 14, 15, 18, 19, ആനപ്പാലം റോഡുമുതൽ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷൻവരെ ഇരുവശത്തെയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട റാന്നി (ഒന്ന്‌, രണ്ട്‌), ആലപ്പുഴ പത്തിയൂർ (12), പാലക്കാട് കൊഴിഞ്ഞാമ്പാറ (എട്ട്‌). ആകെ 169 ഹോട്ട്‌ സ്‌പോട്ട്‌.

4 ദിനം, 991 രോഗികൾ
സംസ്ഥാനത്ത്‌ നാലു ദിവസംകൊണ്ട്‌ കോവിഡ്‌ ബാധിതരായത്‌ 991 പേർ. രോഗവ്യാപനം  വേഗത്തിലാകുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ജനുവരി 30ന്‌ ആദ്യമായി രോഗം റിപ്പോർട്ട്‌ ചെയ്തു. രോഗികളുടെ എണ്ണം ആദ്യ 1000 കടക്കാൻ 118 ദിവസമെടുത്തു (മെയ്‌ 27–- 1003 രോഗികൾ). അടുത്ത 12 ദിവസത്തിൽ 2000 കടന്നു (ജൂൺ എട്ട്‌–- 2005). അടുത്ത 1000 കടക്കാൻ  എടുത്തതും 12 ദിവസം–- (ജൂൺ 20–- 3039). അവിടുന്ന്‌ രോഗവ്യാപന വേഗംകൂടി. ഏഴ്‌ ദിവസംകൊണ്ട്‌ ആകെ രോഗികൾ 4000 കടന്നു (ജൂൺ 27–- 4071). ഒമ്പത്‌ ദിവസത്തിൽ‌ അടുത്ത 1000 രോഗികൾ (ജൂലൈ നാല്‌–- 5204). അടുത്ത നാലുദിവസംകൊണ്ട്‌ രോഗികൾ 6000 കടന്നു. നിലവിൽ 6195 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top