14 August Friday

വയോജന ഭിന്നശേഷി ക്ഷേമം : തദ്ദേശഭരണസ്ഥാപനങ്ങൾ ചെലവിട്ടത്‌ 1178 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020



വയോജന, ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ നാലുവർഷത്തിൽ 1178.19 കോടി ചെലവഴിച്ചു. 25 കോടി രൂപ വയോജനങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾക്ക്‌ നീക്കിവച്ചു.

ഭിന്നശേഷി വിഭാഗങ്ങൾക്കായി 377.42 കോടിയും സാന്ത്വന പരിചരണ പദ്ധതികൾക്കായി 281.22 കോടി രൂപയും നൽകി. കുടുംബശ്രീ 121.67 കോടി രൂപയുടെ പ്രത്യേക പദ്ധതികളും ഏറ്റെടുത്തു. 2011–-16 കാലയളവിൽ ഈ മേഖലയിൽ ആകെ ചെലവിട്ടത്‌ 579.30 കോടിമാത്രമാണ്‌. നാലുവർഷത്തിൽ 52 വൃദ്ധസദനവും, 638 പകൽ വീട്‌/വയോക്ലബ്ബുകളും പുതുതായി ആരംഭിച്ചു. 27 കോടി രൂപ ഇതിനായി ചെലവഴിച്ചു. 4.53 ലക്ഷം ആളുകൾക്ക്‌ ഈ നാല്‌ വർഷത്തിൽ സാന്ത്വന പരിചരണം ലഭ്യമാക്കി. മുൻ സർക്കാരിന്റെ കാലത്തിനേക്കാൾ 1.22 ലക്ഷം അധികമാളുകൾക്ക് സഹായം നൽകി. കുടുംബശ്രീ 25,000ൽപരം പ്രത്യേക വയോജന പ്രത്യേക അയൽക്കൂട്ടങ്ങളും 3,000 ത്തിലധികം ഭിന്നശേഷി അയൽക്കൂട്ടങ്ങളും രൂപീകരിച്ചു.

വയോജനങ്ങൾക്കായി 358 വ്യക്തിഗത സംരംഭവും 167 സംഘ സംരംഭവും ആരംഭിച്ചു. 1,300 മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. നാലു വർഷത്തിനിടെ 32.16 കോടി രൂപ ചെലവഴിച്ച്‌ 53 ബഡ്സ് സ്‌കൂളും 63 ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററും തുടങ്ങി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top