30 May Saturday

സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ വേതനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


സ്കൂൾ പാചകത്തൊഴിലാളികൾക്ക് മാർച്ചിലെ മുഴുവൻ ദിവസത്തെ വേതനമായി 17 കോടി രൂപ വിതരണം ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 13,760 പേർക്ക് പ്രയോജനം ലഭിക്കും. മൺപാത്ര തൊഴിലാളികൾക്ക് മണ്ണ് എടുക്കാനുള്ള അനുമതി നൽകി.

അലക്കുകാർ, മൺപാത്ര തൊഴിലാളികൾ, കയർ തൊഴിലാളികൾ, കയർഫാക്ടറി തൊഴിലാളികൾ, പൂക്കച്ചവടക്കാർ, പുഷ്പ കൃഷിക്കാർ, ബാർബർമാർ, ബ്യൂട്ടീഷ്യൻമാർ, പത്ര ഏജന്റുമാർ, ഇസ്തിരി തൊഴിലാളികൾ, പാരലൽ കോളേജ് അധ്യാപകർ തുടങ്ങിയവരെ  സഹായിക്കുന്നതിനായി  ക്ഷേമനിധികൾ പരമാവധി സഹായം നൽകുന്നു.
അർഹരായ വിഭാഗങ്ങളെ കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷയിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top