20 January Wednesday

ഗൂഡല്ലൂരിൽ തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 8, 2019

ഗൂഡല്ലൂർ>  ഒവാലി പഞ്ചയത്തിലെ എല്ലമലയിൽ കാട്ടാന തൊഴിലാളിയെ കുത്തി കൊന്നു. എല്ലമല സ്വദേശി തങ്കരാജിന്റെ മകൻ പ്രേംകുമാർ (32) ആണ് മരിച്ചത് .

വെളളിയാഴ്ച്ച രാവിലെ തേയിലത്തോട്ടത്തിലേക്ക് പോയ പ്രേംകുമാറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വ്യാഴായ്ച വൈകുന്നേര മുതൽ പ്രദേശത്ത് രണ്ട് കാട്ടാനകളെ പ്രദേശവാസികൾ കണ്ടിരുന്നു. കാട്ടാന പരിസരത്ത് നിന്ന് മറാത്തത് കൊണ്ട്

മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാൻ സാധിച്ചിട്ടില്ല. പോലീസും വനപാലകരും സ്ഥലത്തെക്ക് പുറപ്പെട്ടിറ്റുണ്ട്. ഭാര്യ: സിന്ധു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top