26 March Sunday

എ പിക്ക്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫീസിലെ എ പി സ്മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പുഷ്പചക്രം അർപ്പിക്കുന്നു


കൊച്ചി
സിപിഐ എം നേതാവായിരുന്ന എ പി വർക്കിക്ക്‌ നാടിന്റെ സ്‌മരണാഞ്‌ജലി. അദ്ദേഹത്തിന്റെ 21–-ാം ചരമവാർഷികദിനം ചൊവ്വാഴ്‌ച ജില്ലയിൽ സമുചിതമായി ആചരിച്ചു. രാവിലെ പാർടി ബ്രാഞ്ചുകളിലും ലോക്കൽ, ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി. അനുസ്‌മരണ സമ്മേളനവും സംഘടിപ്പിച്ചു.

തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി ഓഫീസ്‌ അങ്കണത്തിലെ എ പി സ്‌മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാക ഉയർത്തി.  അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ് ശർമ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം പി പത്രോസ്‌, ജോൺ ഫെർണാണ്ടസ്, പി ആർ മുരളീധരൻ, എം സി സുരേന്ദ്രൻ, എം അനിൽകുമാർ, എ പി വർക്കിയുടെ മകൾ ലൈല എന്നിവർ പങ്കെടുത്തു.

വൈകിട്ട്‌ സ്‌റ്റാച്യു ജങ്‌ഷനുസമീപം ചേർന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സി സുരേന്ദ്രൻ, ഏരിയ സെക്രട്ടറി പി വാസുദേവൻ, നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി തങ്കപ്പൻ, എം പി ഉദയൻ, എസ് മധുസൂദനൻ, പി കെ സുബ്രഹ്മണ്യൻ, ടി കെ ഭാസുരാദേവി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന റെഡ് വളന്റിയർ പരേഡിനുശേഷം എം വി ഗോവിന്ദൻ സല്യൂട്ട് സ്വീകരിച്ചു. ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയിൽ കെയർഹോമിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ കല്ലിട്ടു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top