01 April Saturday

എ പി വർക്കി മിഷൻ ആശുപത്രിയിൽ കെയർഹോമിന്‌ കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


കൊച്ചി
ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയിൽ എ പി അനുസ്‌മരണവും കെയർഹോമിന്‌ കല്ലിടലും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർവഹിച്ചു. ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. ആശുപത്രി സെക്രട്ടറി എം ജി രാമചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ. സജി സുബ്രഹ്മണ്യം കാത്ത്‌ലാബ്‌ രണ്ടാം വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, എസ്‌ ശർമ, എസ്‌ സതീഷ്‌, ആശുപത്രി ചെയർമാൻ പി ആർ മുരളീധരൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി സി ഷിബു, ആർ അനിൽകുമാർ, തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ, കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി ബി രതീഷ്‌, പിറവം മുനിസിപ്പൽ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്‌, ജില്ലാ പഞ്ചായത്ത്‌ അംഗം അനിത അനിൽകുമാർ, മുളന്തുരുത്തി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ബെന്നി, ചോറ്റാനിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രാജേഷ്‌, മണീട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ജെ ജോസഫ്‌, എടയ്‌ക്കാട്ടുവയൽ പഞ്ചായത്ത്‌ അംഗം ജെസി പീറ്റർ, എച്ച്ആർ ജനറൽ മാനേജർ പി ആർ മനോജ്കുമാർ, വെൽകെയർ നഴ്‌സിങ്‌  കോളേജ്‌ പ്രിൻസിപ്പൽ പ്രൊഫ. രേണു സൂസൻ തോമസ് എന്നിവർ സംസാരിച്ചു. എം വി ഗോവിന്ദന്‌ ആശുപത്രിയുടെ ഉപഹാരം പി ആർ മുരളീധരനും ടി സി ഷിബുവും ചേർന്ന്‌ നൽകി.

രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ എടയ്‌ക്കാട്ടുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ആർ ജയകുമാർ  ഉദ്ഘാടനം ചെയ്തു. കൊച്ചിൻ മൻസൂർ ഗാനമേള അവതരിപ്പിച്ചു. സമ്മേളനത്തിനുശേഷം ഡോക്ടർമാരും ജീവനക്കാരുംചേർന്ന് അവതരിപ്പിച്ച കലാസന്ധ്യ ചലച്ചിത്രതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. 20 വർഷവും 10 വർഷവും സർവീസ്‌ പൂർത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top