25 February Thursday

നിയമസഭാ തെരഞ്ഞെടുപ്പ് : കോവിഡ്‌ മാനദണ്ഡം തയ്യാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021


തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാൽ വോട്ടും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശം പുറത്തിറക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച് വിശദമായ കർമപദ്ധതി ഒരാഴ്ചയ്ക്കകം തയ്യാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി.

ആരോഗ്യ വകുപ്പ്‌ സംസ്ഥാനതല നോഡൽ ഓഫീസറെ നിയമിക്കണം. ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ നോഡൽ ഓഫീസറാകും. മണ്ഡലങ്ങളിലും ബൂത്തുതലംവരെയും നോഡൽ ഓഫീസർമാരുണ്ടാകണം. ഓരോ പോളിങ്‌ ലൊക്കേഷനിലും നോഡൽ ഓഫീസർമാർക്ക് ചുമതല നൽകണം.

കോവിഡ് രോഗികൾക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യുകയോ തപാൽ വോട്ട് തെരഞ്ഞെടുക്കുകയോ ആകാം. 80 വയസ്സിന്‌ മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും തപാൽ വോട്ട് തെരഞ്ഞെടുക്കാം. ഇവർ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ പൂർണ മേൽവിലാസത്തോടെ വരണാധികാരികൾക്ക് അപേക്ഷ നൽകണം. തപാൽ വോട്ടിന്റെ വിതരണം, ശേഖരണം തുടങ്ങിയവ പിന്നീട് അറിയിക്കും. മാനദണ്ഡം  പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതും തപാൽ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച്  ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ, ആരോഗ്യ ഡയറക്ടർ ആർ എൽ സരിത, മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡി എ ആർ അജയകുമാർ എന്നിവരുമായി ടിക്കാറാം മീണ ചർച്ച നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top