17 February Sunday

പുതിയ വ്യവസായങ്ങൾക്ക‌് ലൈസൻസ‌് ഒരുമാസത്തിനകം: ഇ പി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 8, 2019


സ്വന്തം ലേഖകൻ
സംസ്ഥാനത്തെ വ്യവസായ കുതിപ്പിന‌് സർക്കാർ ഊന്നൽ നൽകുമെന്ന‌് മന്ത്രി ഇ പി ജയരാജൻ. പുതിയ വ്യവസായങ്ങൾ തുടങ്ങാൻ വരുന്നവർക്ക‌് വിവിധ സർക്കാർ വകുപ്പുകളിൽനിന്ന‌് ലഭിക്കേണ്ട ലൈസൻസുകൾ ഒരു മാസത്തിനകം ലഭ്യമാക്കും. ഇതിനായി രൂപപ്പെടുത്തിയ ‘കെ സ്വിഫ‌്റ്റ‌്’ സോഫ‌്റ്റ‌്‌വെയറിന്റെ ഔദ്യോഗിക ലോഞ്ചിങ്‌ ഫെബ്രുവരി 11ന‌് എറണാകുളത്ത‌് നടക്കുന്ന അന്തർദേശീയ നിക്ഷേപക സംഗമത്തിൽ (അസന്റ‌് 2019) നിർവഹിക്കും.

സോഫ‌്റ്റ‌്‌വെയർ  ഈ മാസം അഞ്ചിന‌് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. ഇതിലുള്ള അപാകതകൾ പരിഹരിച്ചാണ‌് അസന്റിൽ പുറത്തിറക്കുക. വ്യവസായ സംരംഭകർക്ക‌്  ‘കെ സ്വിഫ‌്റ്റ‌്’ സോഫ‌്റ്റ‌്‌വെയർ വഴി ഓൺലൈനിലൂടെ അപേക്ഷിക്കാം. ഇവർക്ക‌് വിവിധ വകുപ്പുകൾ കൃത്യമായ മറുപടി നൽകണം. 30 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ലൈസൻസ‌് ലഭ്യമായതായി കണക്കാക്കും. അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും.

ഓടുവ്യവസായത്തിന‌് കളിമണ്ണ‌് ലഭ്യമാക്കും. കളിമണ്ണ‌് എവിടെ ലഭിക്കുമെന്ന‌് കണ്ടെത്താൻ ഉപഗ്രഹ സർവേ നടത്തി റിപ്പോർട്ട‌് തയാറാക്കി. പരിസ്ഥിതി പ്രശ‌്നമില്ലാതെ, തണ്ണീർത്തടം നിലനിർത്തി ചെളി സംഭരിക്കാൻ ലൈസൻസ‌് അനുവദിക്കുന്നതിന‌് നിർദേശം നൽകിയിട്ടുണ്ട‌്. കരകൗശലരംഗത്ത‌് പുതിയ സംരംഭങ്ങളുടെ സാധ്യത തേടും. ഇരിങ്ങൽ സർഗാലയ ക്രാഫ‌്റ്റ‌് വില്ലേജ‌് ടൂറിസ‌്റ്റ‌് കേന്ദ്രമായി വികസിപ്പിക്കും. മാവൂർ റയോൺസ‌് ഭൂമി ഏറ്റെടുത്ത‌് വ്യവസായ സംരംഭങ്ങൾ തുടങ്ങാനും നടപടിയെടുക്കും. ഇതിന്റെ പ്രാരംഭ നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top