ദിലീപിന്റെ ശബരിമല സന്ദർശനം; കർശന നടപടിയുമായി ദേവസ്വം ബോർഡ്
പന്തളം > നടൻ ദിലീപിന്റെ ശബരിമല സന്ദർശനത്തിൽ കർശന നടപടിക്കൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സന്ദർശനം ഒരുക്കിയവർക്കെതിരെ ഉടൻ നടപടിയുണ്ടാകും. 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും രണ്ട് ജീവനക്കാർക്കെതിരെയുമായിരിക്കും നടപടിയുണ്ടാകുക.
അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ, രണ്ടു ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സസ്പെൻഷനിൽ കുറഞ്ഞ നടപടിക്ക് സാധ്യതയില്ലായെന്നും ശബരിമല ഡ്യൂട്ടിയിൽ നിന്ന് ഇവരെ മാറ്റുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
വ്യാഴം രാത്രിയാണ് ശബരിമല സന്നിധാനത്തി ദിലീപും സംഘവും ഹരിവരാസനം പാടി നടഅടയ്‌ക്കുവോളം ശ്രീകോവിലിനു മുന്നിൽ നിന്നത്. പിൻനിരയിലൂടെ കടന്നുവന്ന തീർഥാടകരെ ഈ സമയം തടഞ്ഞു. കുട്ടികളും വയോധികരും ഭിന്നശേഷിക്കാരുമടക്കം മണിക്കൂറുകളോളം വരിനിന്നെത്തിയവർക്ക് ഇതിനാൽ കൃത്യമായ ദർശനം സാധ്യമായില്ല.
0 comments