21 November Thursday

പൊലീസ്‌ പരീക്ഷയിൽ ചോദ്യച്ചോർച്ചയില്ല: ക്രൈംബ്രാഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


സ്വന്തം ലേഖകൻ
സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷയിൽ വ്യാപകമായ കോപ്പിയടിയോ ചോദ്യപേപ്പർ ചോർച്ചയോ നടന്നിട്ടില്ലെന്ന്‌ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌. പരീക്ഷയുടെയാകെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തെളിവൊന്നും ലഭിച്ചിട്ടില്ല. അതിനാൽ റാങ്ക് ലിസ്റ്റിൽനിന്ന്‌ നിയമനം നടത്തുന്നതിൽ എതിർപ്പില്ലെന്നും ക്രൈംബ്രാഞ്ച് പിഎസ്‌സിയെ അറിയിച്ചു.

പരീക്ഷയ്‌ക്കിടെ ചോദ്യം ചോർത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർ ഒഴികെയുള്ള ഉദ്യോഗാർഥികളെ കർശനമായ പൊലീസ് പരിശോധനയ്‌ക്കുശേഷം നിയമിക്കാമെന്നാണ്‌ കേസന്വേഷിക്കുന്ന എസ്‌പി ഷാനവാസിന്റെ റിപ്പോർട്ട്‌. പിഎസ്‌സി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ ജെ തച്ചങ്കരി അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പിഎസ്‌സി സെക്രട്ടറിക്ക് കൈമാറിയത്‌.

അന്വേഷണം ആത്മാർഥമായും വേഗത്തിലും തന്നെയാണ് നടക്കുന്നതെന്ന്‌ എസ്‌പി റിപ്പോർട്ടിൽ പറഞ്ഞു. സൈബർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട്‌ കാക്കുകയാണ്‌. കൂട്ട കോപ്പിയടിയോ വ്യാപകമായ ചോദ്യപേപ്പർ ചോർച്ചയോ ഇതിലില്ല. റാങ്ക്‌ പട്ടികയിലുള്ള  മൂന്ന് പ്രതികൾമാത്രമേ തട്ടിപ്പ്‌ നടത്തിയിട്ടുള്ളൂ. അതിനാൽ റാങ്ക് ലിസ്റ്റിൽനിന്ന്‌ മറ്റ്‌ നിയമനംനടത്താൻ തടസ്സമില്ലെന്ന്‌ ക്രൈംബ്രാഞ്ച്‌ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top