13 December Friday

കെ ഫോൺ: ഐടി മേഖലയ്‌ക്ക്‌ കുതിപ്പാകും ; പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019


സംസ്ഥാനത്തെ ഐടി മേഖലയിൽ വൻ കുതിപ്പിന്  വഴിതുറക്കുന്നതാണ്‌ കെ ഫോൺ പദ്ധതി. മന്ത്രിസഭാ ഭരണാനുമതി നൽകിയതോടെ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, സ്റ്റാർട്ടപ് മേഖലകളിലും കെഫോണിന്റെ  ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സഹായമാകും.  മുപ്പതിനായിരത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്‌ഷൻ ലഭ്യമാക്കും. സർക്കാർ സേവനങ്ങളെ കൂടുതൽ ഡിജിറ്റലാക്കാൻ കഴിയും. ഇ- ഹെൽത്ത് പോലുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനാകും.  ഐടി പാർക്കുകൾ, എയർ പോർട്ട്, തുറമുഖം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക്‌ അതിവേഗ കണക്റ്റിവിറ്റി ലഭ്യമാക്കും.

ഗ്രാമങ്ങളിൽ ചെറുകിട സംരംഭങ്ങൾക്ക് ഇ-കൊമേഴ്സ് വഴി വിൽപ്പന നടത്താം. ഉയർന്ന നിലവാരമുള്ള വീഡിയോ കോൺഫറൻസിങ്‌ സൗകര്യം, ഗതാഗതമേഖലയിൽ മാനേജ്മെന്റ്‌ കാര്യക്ഷമമാക്കൽ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ സാധ്യമാകും.

നിലവിൽ മൊബൈൽ ടവറുകളിൽ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബർ നെറ്റ് വർക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. കെ-ഫോൺ പൂർത്തിയാകുന്നതോടെ എല്ലാ മൊബൈൽ ടവറുകളും ഫൈബർ ശൃംഖലവഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്റർനെറ്റ്, മൊബൈൽ സേവന ഗുണമേന്മ വർധിപ്പിക്കാൻ കഴിയും.


പ്രധാന വാർത്തകൾ
 Top