04 August Wednesday

യുഎപിഎ ചുമത്തിയ കേസ് : കൃത്യമായ വിലയിരുത്തൽ ഹൈക്കോടതിയിൽ: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019


തിരുവനന്തപുരം
പന്തീരാങ്കാവിൽ രണ്ട് വിദ്യാർഥികൾക്ക്  യുഎപിഎ ചുമത്തിയ കേസ് ഹൈക്കോടതിയിൽ എത്തുമ്പോൾമാത്രമേ കൃത്യമായ വിലയിരുത്തലും  തീരുമാനവും ഉണ്ടാകുകയുള്ളൂവെന്ന്‌ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ജാമ്യം നിഷേധിച്ച്‌  ജില്ലാകോടതി തീരുമാനമെടുത്തിട്ടുണ്ടാകുക.  ജില്ലാ കോടതിയിൽ പ്രോസിക്യൂഷൻ നിലപാട് കൊണ്ടുമാത്രം തീരുമാനിക്കാൻപറ്റുന്ന വിഷയമല്ല ഇത്. സർക്കാരും  സിപിഐ എമ്മും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുഎപിഎ ചുമത്തുന്നതിനോട്  യോജിപ്പില്ല. മുഖ്യമന്ത്രിയും ആ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top