14 November Thursday

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


കോഴിക്കോട്‌
വിദേശത്ത്‌ തൊഴിലും താമസവും വാഗ്‌ദാനംചെയ്‌ത്‌ മുസ്ലിംലീഗ്‌ നേതാവ്‌ എംകെ മുനീറിന്റെ നേതൃത്വത്തിൽ കൊടുവള്ളിയിൽ നടത്തുന്ന ‘അമാന എംബ്രേയ്‌സ്’ പദ്ധതിയുടെ ഭരണസമിതിയിൽ കൂടുതൽ സ്വർണക്കടത്തുകാർ. സ്വർണക്കടത്ത്‌ കേസ്‌ പ്രതിയായ റഫീഖ് അമാന, കോഫെപോസ പ്രകാരം തടവിലായ അബുലൈസ്‌, കസ്‌റ്റംസ്‌ ഷോക്കോസ്‌ നോട്ടീസ്‌ നൽകിയ ഒ കെ സലാം എന്നിവരാണ്‌ ഇതിലെ ചിലർ.

2023 ഒക്ടോബറിൽ കരിപ്പൂരിൽ സിഐഎസ്എഫ് അസി. കമാൻഡന്റ്‌ ഉൾപ്പെടെ പിടിയിലായ കേസിലെ പ്രതിയാണ്‌ റഫീഖ്‌. അമാന എംബ്രേയ്‌സ് ജനറൽ കൺവീനർ ഇക്ബാൽ അമാനയുടെ സഹോദരനും ഭരണസമിതിയിലെ പ്രധാനിയുമായ ഇയാൾക്കെതിരെ കസ്‌റ്റംസ്‌ നിരവധി തവണ സമൻസ് അയച്ചിട്ടുണ്ട്‌. റഫീഖിന്റെ സംഘം കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയെന്നാണ്‌ കസ്റ്റംസ്‌ കണ്ടെത്തൽ. 2023 ജനുവരിയിലാണ്‌ അമാന എംബ്രേയ്‌സ്‌ പദ്ധതി ആരംഭിച്ചത്‌. ഒക്ടോബറിലാണ്‌ റഫീഖ്‌ പ്രതിയായത്‌. ഗുരുതരമായ കേസിൽ പെട്ടിട്ടും ഭരണസമിതിയിൽനിന്ന്‌ ഒഴിവാക്കാൻ മുനീർ തയ്യാറായില്ല.

2013ൽ കരിപ്പൂർ എയർപോർട്ടിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ എയർഹോസ്‌റ്റസ്‌ പിടിയിലായ സംഭവത്തിലെ മുഖ്യകണ്ണിയായിരുന്നു അബുലൈസ്‌. ഒളിവിൽപ്പോയതിനാൽ 2017ലാണ്‌ അറസ്‌റ്റിലായത്‌. കോഫെപോസ പ്രകാരം ജയിലിലുമായി. 2021 ജൂൺ 21ന്‌ രാമനാട്ടുകരയിൽ ചരക്കുലോറി ജീപ്പിലിടിച്ച്‌ അഞ്ചുപേർ മരിക്കാനിടയായത്‌ അമാന ഗ്രൂപ്പിനായി സ്വർണം കടത്തുന്ന സംഭവവുമായി ബന്ധപ്പെട്ടാണെന്ന്‌ സംഘാംഗങ്ങളിലൊരാൾ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അബുലൈസിനെ ന്യായീകരിക്കുന്ന പ്രതികരണമാണ്‌ കഴിഞ്ഞദിവസം മുനീറിന്റെ ഭാഗത്തുനിന്നുണ്ടായത്‌. ലീഗ്‌ നേതൃത്വവും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top