29 November Tuesday

വടക്കഞ്ചേരി അപകടം : ആയിരങ്ങളുടെ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ഫോട്ടോ: മനു വിശ്വനാഥ്

കൊച്ചി
വടക്കഞ്ചേരിയിൽ ബസ്‌ അപകടത്തിൽ മരിച്ച മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപകനും വിദ്യാർഥികൾക്കും നാടിന്റെ അന്ത്യാഞ്ജലി. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ പ്രമുഖർ സ്‌കൂളിലും മരിച്ചവരുടെ വീടുകളിലുമെത്തി ആദരാഞ്ജലിയർപ്പിച്ചു. 

ബുധൻ അർധരാത്രിയോടെയുണ്ടായ അപകടവാർത്ത നാടിനെ നടുക്കി. മരിച്ചവരോടുള്ള ആദരസൂചകമായി മുളന്തുരുത്തി, തിരുവാണിയൂർ മേഖലയിൽ കടകമ്പോളങ്ങൾ അടച്ചിട്ട്‌ ഹർത്താലാചരിച്ചു. മൃതദേഹങ്ങൾ വിദ്യാലയമുറ്റത്തേക്ക്‌ എത്തിക്കുന്നതിന്‌ മണിക്കൂറുകൾമുമ്പെ നാടാകെ സ്‌കൂൾ പരിസരത്തെത്തി. ഒരുമണിക്കൂറോളം സ്‌കൂൾ മുറ്റത്ത്‌ പൊതുദർശനത്തിനുവച്ച മൃതദേഹങ്ങളിൽ ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ പി വി ശ്രീനിജിൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top