13 November Wednesday

മഞ്ചേശ്വരത്ത്‌ മുഖ്യ‌ എതിരാളി ബിജെപിയെന്ന്‌ കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019


മഞ്ചേശ്വരം
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖ്യഎതിരാ‌ളി ബിജെപിയെന്ന‌് മുസ്ലിംലീഗ‌് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആർഎസ‌്എസ്സിന്റെ വോട്ട‌് യുഡിഎഫിന‌് വേണ്ടെന്നും മഞ്ചേശ്വരം മണ്ഡലത്തിൽ വർഗീയധ്രുവീകരണമുണ്ടാക്കാൻ  അനുവദിക്കില്ലന്നും അദ്ദേഹം മഞ്ചേശ്വരത്ത‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ ഇന്നത്തെ ദുരവവസ്ഥയ‌്ക്ക‌് കാരണം ബിജെപി സർക്കാരാണ്‌. പാലായിലെ പരാജയമുണ്ടായത്‌ സ്റ്റാർട്ടിങ‌് ട്രബിൾമൂലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ‌്മോഹൻ ഉണ്ണിത്താൻ എംപി, ഡിസിസി പ്രസിഡന്റ‌് ഹക്കീം കുന്നിൽ,  പി കെ ഫിറോസ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല, കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ, രാജ‌്മോഹൻ ഉണ്ണിത്താൻ എംപി എന്നിവരുടെ നിലപാടുകൾ തിരുത്തുന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാർത്താസമ്മേളനം. എൽഡിഎഫ‌് സ്ഥാനാർഥിയെ കടന്നാക്രമിക്കുകയും ബിജെപിയെപ്പറ്റി ഒരക്ഷരവും പറയാതെയിരിക്കുകയുമായിരുന്നു ഇതുവരെ  കോൺഗ്രസ‌് നേതാക്കൾ. ‌

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top