20 November Wednesday

ബിജെപിയുടെ വാഗ്‌ദാനങ്ങൾ പിന്നീട്‌ ചർച്ചചെയ്യും: തുഷാർ വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019


കൊച്ചി
എൻഡിഎ സംവിധാനം താഴേത്തട്ടിൽ ഇല്ലാത്തതിനാലാണ്‌ അരൂരിൽ മത്സരിക്കാത്തതെന്ന്‌ ബിഡിജെഎസ്‌ പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി. പാർടി സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായിൽ വോട്ട് ലഭിച്ചില്ലെന്ന് ബിജെപി പറഞ്ഞിട്ടില്ല.  ബിജെപി നേതൃത്വം നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. വിഷയങ്ങൾ ഉന്നയിക്കേണ്ടിടത്ത് പറയും. വാഗ്ദാനം ചെയ്ത ഏതാനും പദവികൾ ലഭിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. ഉത്തരവാദപ്പെട്ട വേദികളിൽ പാർടിയുടെ ആവശ്യങ്ങൾ ഉന്നയിക്കും. അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതാക്കളെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.

അതേസമയം, പാലായിലെ വോട്ടുചോർച്ചയുടെ ഉത്തരവാദിത്തം ബിഡിജെഎസിന്റെ മേൽ കെട്ടിവയ്‌ക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമത്തിനെതിരെ യോഗത്തിൽ ശക്തമായ പ്രതിഷേധമുയർന്നു. പാർടിയെ തുടർച്ചയായി അവഗണിക്കുന്നതിനു പുറമേ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന നടപടിയാണ്‌ ബിജെപി നേതാക്കളിൽനിന്ന്‌ ഉണ്ടായതെന്ന്‌ ചില നേതാക്കൾ തുറന്നടിച്ചു. ഉപതെരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ കടുത്ത തീരുമാനങ്ങളിലേക്ക്‌ പോകുന്നത്‌ ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ്‌ പ്രചാരണത്തിൽ സഹകരിക്കാൻ തീരുമാനിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top