22 October Tuesday

പുതിയ ജീവിതത്തിൽ നിറയെ ഓണപ്പൂക്കൾ

ശ്രീരാജ‌് ഓണക്കൂർUpdated: Saturday Sep 7, 2019

പ്രളയബാധിതർക്ക്‌ റീ‐ബിൽഡ്‌ കേരള പദ്ധതി പ്രകാരം പറവൂർ കോട്ടുവള്ളിക്കാട്ട്‌ സർക്കാർ നിർമിച്ചു വീട്ടിൽ തോട്ടങ്ങൽ ശാന്തയും പേരക്കുട്ടി സരികയും ഫോട്ടോ‐ കെ എസ്‌ പ്രവീൺകുമാർ

പറവൂർ കൊട്ടുവള്ളിക്കാട്ടെ തോട്ടുങ്ങൽ വീട്ടിൽ ഇരമ്പിയെത്തിയ പ്രളയജലത്തിൽ നിന്ന്‌ ശാന്തയും കൊച്ചുമകൾ സരികയും കഴുത്തറ്റം വെള്ളത്തിൽ നീന്തിയാണ്‌ രക്ഷപ്പെട്ടത്‌. ഒരാണ്ടിനിപ്പുറം ആ വഴികൾ ഓണവഴികളായി. പ്രളയം തകർത്ത കുടിലിന്റെ സ്ഥാനത്ത്‌ അടച്ചുറപ്പുള്ള വാർക്ക വീടും ഉയർന്നു. പൂമുറ്റത്ത്‌ പൂക്കളവും ഓണവിളിയും സജീവം. സർക്കാരിന്റെ പുനർനിർമാണം വീടിനൊപ്പം പുതുജീവിതമാണ്‌ ശാന്തയ്‌ക്ക്‌ നൽകിയത്‌. 

ശാന്തയ്‌ക്ക്‌ മാത്രമല്ല; വടക്കേക്കര പഞ്ചായത്തിൽ മാത്രം 514 പുതിയ വീടുകളാണ്‌ ദുരിതബാധിതർക്ക്‌  ഓണസമ്മാനമായി ലഭിച്ചത്‌.  പഴയ കുടിലിൽനിന്ന്‌ പുതിയ അടച്ചുറപ്പുള്ള വീട്ടിലേക്ക്‌ മാറിയതിന്റെ ആശ്വാസം തൊഴിലുറപ്പ്‌ തൊഴിലാളി ശാന്തയുടെ മുഖത്തുണ്ട്‌. അച്ഛൻ മരിച്ചുപോയ പത്താം ക്ലാസ്‌ വിദ്യാർഥിനിയായ സരിക രണ്ട്‌ വർഷമായി അമ്മൂമ്മയുടെ വീട്ടിൽനിന്നാണ്‌ പഠനം. സരികയുടെ അമ്മ അമ്പിളിയും അനുജൻ ആദിത്യനും ആലുവയിലാണ്‌ താമസം. അമ്പിളിയും സഹോദരിമാരായ ബിജിയും ഷീജയും രജിതയുമെല്ലാം ഇത്തവണ ഓണമുണ്ണാൻ ഈ സ്‌നേഹവീട്ടിൽ എത്തുന്നുണ്ട്‌.ഇവരുടെ അയൽക്കാരായ സഹോദരിമാർ മഠത്തിൽ വീട്ടിൽ ബേബിക്കും രമണിക്കും ഇതേ കഥതന്നെയാണ്‌ പറയാനുള്ളത്‌. രമണിയുടെ മകൻ റെജിയും മഹാപ്രളയത്തിന്റെ സമയത്ത്‌  ഒപ്പമുണ്ടായിരുന്നു.

കുടിൽ വെള്ളത്തിൽ മുങ്ങിയപ്പോൾ മൂന്നു പേരും നീന്തി രക്ഷപ്പെട്ടതായിരുന്നു.   ‘‘ഒരു പാട്‌ സന്തോഷമുണ്ട്‌’’ –- പുതിയ വീടിനുമുന്നിൽ ഒരുക്കിയ പൂക്കളം നോക്കി നിറകണ്ണുകളോടെ ബേബിയും രമണിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top