07 October Friday

ടിക്‌ടോക്‌ താരം പീഡനത്തിന് 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022


തിരുവനന്തപുരം  
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കിളിമാനൂർ സ്വദേശി അറസ്‌റ്റിൽ. ടിക്‌ടോക്‌ താരം വിനീത്‌ വിജയനാണ്‌ (24) അറസ്റ്റിലായത്‌. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്‌തു.

തിരുവനന്തപുരത്ത്‌ കോളേജ്‌ വിദ്യാർഥിനിയെ, സിനിമാ രംഗത്ത്‌ പ്രവർത്തിക്കുകയാണെന്നു പറഞ്ഞാണ്‌ വിനീത്‌ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്‌. പ്രണയം നടിച്ച ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും അറിയിച്ചു. കാറിൽ കയറ്റി കൊണ്ടുപോകവെ അപമര്യാദയായി പെരുമാറിയതിൽ പ്രതികരിച്ച്‌ തിരികെപ്പോയ പെൺകുട്ടിയെ ക്ഷമാപണം നടത്തിയാണ്‌ ഇയാൾ വീണ്ടും അടുപ്പിച്ചത്‌. വിവാഹം കഴിക്കാമെന്ന്‌ ഉറപ്പുനൽകി. തുടർന്ന്‌ പെൺകുട്ടിയുമൊന്നിച്ച്‌ ഒരു കാർഷോറൂമിലെത്തി. പുതിയ കാർ ബുക്ക്‌ചെയ്‌തു. പിന്നീട്‌ തമ്പാനൂരിലെ ഹോട്ടലിലെത്തിച്ചാണ്‌ പെൺകുട്ടിയെ പീഡിപ്പിച്ചത്‌.

ഇയാൾ പല പെൺകുട്ടികളെയും വിവാഹിതരായ സ്ത്രീകളെയും പീഡിപ്പിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന്‌ ഫോളോവേഴ്‌സ്‌ ഉള്ളതുകൊണ്ടാണ്‌ സ്‌ത്രീകളെയും പെൺകുട്ടികളെയും എളുപ്പത്തിൽ വീഴ്‌ത്തിയിരുന്നത്‌. തൃശൂർ സൈബർ പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്‌. പ്രതിയുടെ ഫോണിൽ മറ്റ്‌ യുവതികൾക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും പൊലീസ്‌ കണ്ടെത്തി. ഫോൺ ഫോറൻസിക്‌ വിഭാഗത്തിന്‌ കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top