19 September Saturday

ഒരുദിനം ആശ്വാസം ; 146 പേർക്ക്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


കൊച്ചി
ജില്ലയിലെ കോവിഡ്‌ പ്രതിസന്ധിക്ക്‌ ആശ്വാസം പകർന്ന്‌ വ്യാഴാഴ്ച രോഗികളെക്കാളേറെ രോഗമുക്തർ. 73 പേർക്ക്‌ രോഗം സ്ഥിരീകരിച്ചപ്പോൾ 146 പേർ രോഗമുക്തി നേടി. ഏറ്റവുമധികം രോഗമുക്തരുണ്ടായ ദിവസംകൂടിയാണിത്‌. 59 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1145 ആയി. 

ഫോർട്ടുകൊച്ചി മേഖലയിൽ രോഗികളുടെ എണ്ണത്തിലെ വർധന‌ തുടരുകയാണ്‌. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചതിൽ 12 പേർ ഫോർട്ടുകൊച്ചി സ്വദേശികളാണ്‌. പുത്തൻവേലിക്കരയിലെ ഏഴുപേർക്കും തുപ്പൂണിത്തുറ സ്വദേശികളായ അഞ്ചുപേർക്കും രോഗം സ്ഥിരീകരിച്ചു. മൂന്ന്‌ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതോടെ രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം അറുപത്തിയാറായി.  നാവിസേന ഉദ്യോഗസ്ഥനും രോഗമുണ്ട്‌.
അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും

കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങളുടെ വിൽപ്പനയ്‌ക്ക്‌ സമയക്രമം ഉറപ്പാക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം സൗകര്യം പൊതുജനങ്ങൾക്ക്‌ പരമാവധി പ്രയോജനപ്പെടുത്താം. 0484 2368802/ 2368902/ 2368702 എന്നീ നമ്പറുകളിൽ ഇതിനായി വിളിക്കാം. കോവിഡ് പരിശോധനാഫലം അറിയുന്നതിന് 8281449877 എന്ന നമ്പറിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ വിളിക്കാം. രോഗികളുള്ള പ്രദേശങ്ങൾ മാത്രമല്ല പ്രൈമറി, ഹൈറിസ്ക്‌ വിഭാഗത്തിലുള്ളവർ കൂടുതലുള്ള പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാക്കും. ആദിവാസി ഊരുകളിൽ പുറമേനിന്നുള്ളവർക്കുള്ള സന്ദർശന വിലക്ക് കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.

11,152 പേർ നിരീക്ഷണത്തിൽ
430 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 1398 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. 11,152 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. 9319 പേർ വീടുകളിലും 134 പേർ കോവിഡ് കെയർ സെന്ററുകളിലും 1699 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 96 പേരെ പുതുതായി ആശുപത്രിയിൽ/എഫ്എൽടിസികളിൽ പ്രവേശിപ്പിച്ചു. 150 പേരെ ഡിസ്ചാർജ് ചെയ്തു. 879 സാമ്പിളുകൾകൂടി പരിശോധനയ്ക്കച്ചു. 990 ഫലങ്ങളാണ് ലഭിക്കാനുള്ളത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top