19 September Saturday

സിവിൽ പൊലീസ്‌ ഓഫീസർ നിയമനം : എൻജെഡി ഒഴിവിൽ നിയമിച്ചത്‌ 585 പേരെ

റഷീദ‌് ആനപ്പുറംUpdated: Friday Aug 7, 2020


സിവിൽ പൊലീസ്‌ ഓഫീസർ നിയമനത്തിന്റെ പേരിൽ കള്ളപ്രചാരണം നടത്തുന്നവർ പുറത്തുവിടുന്ന എൻജെഡി (നോട്ട്‌ ജോയിനിങ്‌ ഡ്യൂട്ടി) ഒഴിവുകളുടെ കണക്ക്‌ വളച്ചൊടിച്ചത്‌. ജൂൺ 30ന്‌ കാലാവധി അവസാനിപ്പിച്ച റാങ്ക്‌ പട്ടികയിലെ 585 നിയമനം എൻജെഡി ഒഴിവിലാണ്‌. എന്നാൽ, വിവിധ കാരണങ്ങളാൽ (പഠനം, ശാരീരിക പ്രശ്‌നം) ജോലിയിൽ പ്രവേശിക്കാനുള്ള കാലാവധി നീട്ടി ചോദിച്ചവരുടെ എണ്ണവും എൻജെഡി വിഭാഗത്തിൽപെടുത്തിയാണ്‌ ചിലർ തെറ്റായ  കണക്ക്‌ പെരുപ്പിക്കുന്നത്‌.

നിയമന ശുപാർശ കിട്ടിയശേഷം ജേയിൻ ചെയ്യുന്നില്ലെന്ന്‌ വകുപ്പിന്‌ എഴുതിക്കൊടുക്കുന്നതുമാത്രമാണ്‌ എൻജെഡി.
പഠനം, ആരോഗ്യം തുടങ്ങിയ കാരണങ്ങളാൽ നിയമന ശുപാർശ കിട്ടിയ ചിലർ സാവകാശം ചോദിക്കും. സർവീസ്‌ ചട്ടപ്രകാരം സീനിയോറിറ്റി നഷ്ടപ്പെടുത്തി ജോലിയിൽ പ്രവേശിക്കാൻ അവർക്ക്‌ കാലാവധി നീട്ടി നൽകും. ഇവ ഒരിക്കലും എൻജെഡിയല്ല. അവർ പിന്നീട്‌ ജോലിയിൽ പ്രവേശിക്കും.

ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാൻ കേന്ദ്രീകൃത സംവിധാനം
കേരള പൊലീസിൽ ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യുന്നത്‌ കേന്ദ്രീകൃത സംവിധാനംവഴി. ഇതിനുമാത്രമായി  പൊലീസ്‌ ആസ്ഥാനത്ത്‌ ഒരു സെക്‌ഷനുണ്ട്‌. ഇവരുടെ നിരന്തര ശ്രമഫലമായാണ്‌ 2018 ജനുവരി 11നും 2020 ജൂൺ 30നും കാലവധി അവസാനിച്ച സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ കൂടുതൽ പേർക്ക്‌ നിയമനം നൽകാനായത്‌. നേരത്തേ ബറ്റാലിയൻ ആസ്ഥാനത്തിനായിരുന്നു ഇതിന്റെ ചുമതല. നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ഇത്‌. അയാപ്‌സ്‌ പോർട്ടൽവഴിയാണ്‌ ഒഴിവുകൾ കണ്ടെത്തുന്നത്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top