23 September Wednesday

കോവിഡ്‌ പ്രതിരോധം : സംസ്ഥാനങ്ങള്‍ക്ക് രണ്ടാം ഗഡു അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ന്യൂഡൽഹി
കോവിഡ്‌ പ്രതിരോധ നടപടികൾക്കായി സംസ്ഥാനങ്ങൾക്കുള്ള രണ്ടാം ഗഡു സഹായം കേന്ദ്രം അനുവദിച്ചു. കേരളം അടക്കം 22 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി 890.32 കോടി രൂപയാണ്‌ അനുവദിച്ചത്‌.

ആർപിസിആർ കിറ്റുകൾ, ആർഎഎൻഎ വേർതിരിക്കൽ കിറ്റുകൾ, ട്രൂനാറ്റ്‌–- സിബിനാറ്റ്‌ പരിശോധനാ കിറ്റുകൾ, ബിഎസ്‌എൽ–- രണ്ട്‌ കാബിനറ്റുകൾ എന്നിവ ഈ ഫണ്ടില്‍ സംസ്ഥാനങ്ങൾക്ക്‌ വാങ്ങാം. കൂടുതൽ ഐസിയു കിടക്ക, ഓക്‌സിജൻ ജനറേറ്ററുകൾ സ്ഥാപിക്കൽ തുടങ്ങി പൊതുആരോഗ്യ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും തുക ഉപയോഗിക്കാം. ഏപ്രിലിൽ ആദ്യ ഗഡുവായി മൂവായിരം കോടി രൂപ കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ കൈമാറിയിരുന്നു.

രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമ്പോഴും രണ്ടു ഗഡുവായി 3890 കോടി രൂപ മാത്രമാണ്‌ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. കോവിഡ്‌ മുൻനിർത്തി രൂപീകരിച്ച പിഎം കെയർ നിധിയിലേക്ക്‌ രൂപീകരിച്ച്‌ ഒരാഴ്‌ചയ്‌ക്കകം 6500 കോടിയോളം എത്തിയിരുന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top