18 September Wednesday

ദേശരക്ഷയ്‌ക്കായി ആയിരങ്ങൾ അണിചേർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

എൽഡിഎഫ്‌ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ജേകബ്‌ ഉദ്‌ഘാടനം ചെയ്യുന്നു


കൊച്ചി
ജമ്മു കശ്‌മീരിനെ രണ്ടായി വിഭജിച്ച്‌ പ്രത്യേകപദവി എടുത്തുകളഞ്ഞ ബിജെപി സർക്കാർ നടപടിക്കെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മയിൽ ആയിരങ്ങൾ അണിചേർന്നു. ജില്ലയിലെ 14 കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോരിച്ചൊരിയുന്ന മഴയിലും സ്‌ത്രീകളുൾപ്പെടെ നിരവധിപേർ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിക്കാനെത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി കൊച്ചിയിലും പാർടി ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം പി പത്രോസ്‌ അങ്കമാലിയിലും പി എം ഇസ്‌മയിൽ മൂവാറ്റുപുഴയിലും ടി കെ മോഹനൻ ആലുവയിലും കെ എൻ ഉണ്ണികൃഷ്‌ണൻ വൈപ്പിനിലും പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ സോമൻ കോതമംഗലത്തും സി ബി ദേവദർശനൻ കുന്നത്തുനാട്ടിലും എം അനിൽകുമാർ പറവൂരും  ഏരിയ സെക്രട്ടറിമാരായ ടി സി ഷിബു മുളന്തുരുത്തിയിലും വി എ സക്കീർ ഹുസൈൻ കളമശേരിയിലും എം കെ ബാബു കോട്ടപ്പുറത്തും പി വാസുദേവൻ തൃപ്പൂണിത്തുറയിലും കെ ഡി വിൻസെന്റ്‌ വൈറ്റിലയിലും ഉദ്‌ഘാടനം ചെയ്‌തു.

എൽഡിഎഫ്‌ എറണാകുളം മണ്ഡലം കമ്മിറ്റി ഹൈക്കോടതി ജങ്‌ഷനിൽ സംഘടിപ്പിച്ച പ്രതിഷേധസമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ജേക്കബ്‌ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി സി എ ഷക്കീർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, എൽഡിഎഫ്‌ കൺവീനർ സാബു ജോർജ്‌, വി വി പ്രവീൺ, കെ കെ കലേശൻ, ടെസ്സി ജേക്കബ്‌, എം പി രാധാകൃഷ്‌ണൻ, കുമ്പളം രവി, എ ശ്രീധരൻ, ടി എസ്‌ ജോൺ, തങ്കപ്പൻ മുളവുകാട്‌, സി ചാണ്ടി, എ ശ്രീധരൻ, സജിനി തമ്പി എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top