20 September Friday

ഇന്ത്യൻ ജനാധിപത്യം ആവശ്യപ്പെടുന്നത്‌ ബഹുസ്വരത: ജെ പ്രഭാഷ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


കൊച്ചി
ഇന്ത്യൻ ജനാധിപത്യത്തിന് ആവശ്യം ഏകസ്വരതയല്ലെന്നും മറിച്ച് ചലനാത്മകമായ ബഹുസ്വരതയാണെന്നും കേരള സർവകലാശാല മുൻ പ്രോ–-വൈസ് ചാൻസലർ  ഡോ. ജെ പ്രഭാഷ്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി യൂണിറ്റ്  സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ "ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര–-സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനങ്ങളുടെ പ്രത്യേകമായ ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും പ്രാദേശിക കക്ഷികളും അപ്രസക്തമാകും. ഫെഡറലിസത്തിന്റെ തകർച്ചയിലേക്കാണ്‌ ഇത്‌ എത്തിക്കുക. ഇന്ത്യയിൽ ഫെഡറലിസം മരിച്ചിട്ടില്ലെങ്കിലും അതിന്റെ ശവദാഹം കഴിഞ്ഞു എന്നതിന്റെ ഏറ്റവും അവസാന അടയാളമാണ് ഭരണഘടന അനുച്ഛേദം  370 ലെ കേന്ദ്ര സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി. അഡ്വ. സി ഇ  ഉണ്ണിക്കൃഷ്ണൻ  സ്വാഗതവും അഡ്വ. കെ ആർ ദീപ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top