21 October Monday

സൈനികൻ കശ്‌മീരിൽ വെടിയേറ്റു മരിച്ചതായി വിവരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


ശൂരനാട് (കൊല്ലം)
കശ്‌മീരിലെ ഉറിയിൽ മലയാളി സൈനികൻ വെടിയേറ്റു മരിച്ചതായി ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചു. കൊല്ലം പോരുവഴി കമ്പലടി തോട്ടത്തിൽ വിജയകുമാറിന്റെയും ശ്യാമളയുടെയും മകൻ വിശാഖ് കുമാർ (അച്ചു, 22) ആണ്‌ മരിച്ചത്.  ആർമി മെഡിക്കൽ കോർ വിഭാഗത്തിൽ സോൾജിയറായ വിശാഖ്‌ കുമാർ മരിച്ചവിവരം ചൊവ്വാഴ്‌ച വൈകിട്ടോടെയാണ്‌  വീട്ടിൽ ബന്ധുക്കളെ അറിയിച്ചത്‌. കശ്‌മീരിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്  വാർത്താവിനിമയ സംവിധാനങ്ങളിൽ നിയന്ത്രണങ്ങളുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.  സൈനികനായ ഏക സഹോദരൻ വിമൽ പ്രത്യേക സൈനിക വിന്യാസത്തിന്റെ ഭാഗമായി കശ്‌‌മീരിലുണ്ട്‌. രണ്ടു വർഷം മുമ്പാണ്‌  വിശാഖ് സൈന്യത്തിൽ ചേർന്നത്‌.  അച്ഛൻ വിജയകുമാർ എൻജിനിയറിങ് വർക്‌ഷോപ്‌ നടത്തുകയാണ്.


പ്രധാന വാർത്തകൾ
 Top