03 August Monday

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോയും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അപകീർത്തിപ്പെടുത്താൻ ചാനലുകളുടെ വക വ്യാജ വീഡിയോയും. യുഎഇ കോൺസുലേറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന സുരേഷും പങ്കെടുക്കുന്നതായ വീഡിയോ സൃഷ്ടിച്ചാണ്‌ പ്രചാരണം.എഡിറ്റ്‌ ചെയ്‌ത വീഡിയോ കോൺ​ഗ്രസ് ചാനൽ ജയ്ഹിന്ദ് അടക്കമുള്ളവ സംപ്രേഷണം ചെയ്‌തു. ജയ്‌ഹിന്ദിനെ ചുടവുപിടിച്ച്‌ മറ്റു ചില ചാനലുകളും ഇത്‌ പ്രചരിപ്പിക്കാൻ ശ്രമിച്ചു.

യുഎഇ കോൺസുലേറ്റ്‌ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിന്റെ വീഡിയോ എഡിറ്റ്‌ ചെയ്‌താണ്‌ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തയാക്കിയത്‌.  മുഖ്യമന്ത്രിയും വിരുന്നിൽ പങ്കെടുത്തിരുന്നു. ഭക്ഷണം  കഴിക്കാനായി ഇരുന്ന മുഖ്യമന്ത്രിക്ക് പിറകിൽ ഒരു സ്‌ത്രീ നിൽക്കുന്നതായാണ്‌ ദൃശ്യം.  ആ സ്‌ത്രീ ഇപ്പോൾ സ്വർണക്കടത്ത്‌ കേസിൽ ഒളിവിൽപോയ സ്വപ്ന സുരേഷാണെന്ന്‌ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ ദൃശ്യങ്ങളിൽ തിരിമറി നടത്തുകയായിരുന്നു.

യഥാർഥ വീഡിയോയിൽ മുഖ്യമന്ത്രിക്ക് പുറകിൽ നിൽക്കുന്നത് യുഎഇ കോൺസുലേറ്റിലെ മറ്റൊരു  ഉദ്യോഗസ്ഥയാണ്. അവർക്കൊപ്പം യുഎഇ കോൺസുലേറ്റ് ജനറൽ സൗത്ത് ഇന്ത്യ ഇൻ ചാർജ് ജുമാ അൽ ഹുസൈൻ റഹ്മ അൽ സാബിയുമുണ്ടായിരുന്നു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top