09 August Sunday

കൊല്ലത്ത് നിരീക്ഷണത്തിലിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

എഴുകോൺ > കൊല്ലം പുത്തൂരിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലപ്പുറം മനോജ് ഭവനിൽ മനോജാ(23)ണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് നിരീക്ഷണത്തിലിരുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തിയത്.

ജൂലൈ 2നാണ് ദുബൈയിൽ നിന്നും മനോജ് നാട്ടിൽ  എത്തിയത്. അന്നേ ദിവസം ദുബായിൽ നിന്നെത്തിയ  അയൽവാസിയായ യുവാവുമൊത്താണ് മനോജ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
...................
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top