05 August Wednesday

തലസ്ഥാനത്ത്‌ ഒരുകോടിയുടെ മയക്കുമരുന്ന്‌ വേട്ട

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


തിരുവനന്തപുരം
ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന ഒരുകിലോ ഹാഷിഷ്‌ ഓയിലും 100 കിലോ കഞ്ചാവും‌ പിടികൂടി. പ്രതികളായ
രണ്ടുപേരെ എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ‌്‌ സ്‌ക്വാഡ് അറസ്റ്റ്‌ചെയ്‌തു. എറണാകുളം കുന്നത്തുനാട്‌ അറക്കിപ്പടി പെരുമാനിയിലെ എൽദോ എബ്രഹാം(28), കൊല്ലം
കുണ്ടറ റെയിൽവേ സ്‌റ്റേഷനുസമീപം താമസിക്കുന്ന സെബിൻ(29) എന്നിവരെയാണ്‌ പിടികൂടിയത്‌.

നാഷണൽ പെർമിറ്റ്‌ ലോറിയിൽ ആന്ധ്രപ്രദേശിൽനിന്ന്‌ വാളയാർ വഴി തിരുവനന്തപുരത്തേക്ക്‌ കൊണ്ടുവരുമ്പോൾ പോത്തൻകോടാണ്‌‌ സംഘം പിടിയിലായത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top