12 August Wednesday

എല്ലാ ജില്ലയിലും പ്ലാസ്മാ ചികിത്സ ലഭ്യമാക്കണം : ആരോഗ്യ വകുപ്പ്‌ ഡെത്ത്‌ ഓഡിറ്റ്‌ റിപ്പോർട്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


തിരുവനന്തപുരം
ഗുരുതരാവസ്ഥയിലുള്ള കോവിഡ്‌ രോഗികളെ രക്ഷിക്കാൻ എല്ലാ ജില്ലയിലും പ്ലാസ്മാ തെറാപ്പി ചികിത്സ ആരംഭിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌  നിർദേശം. ജൂൺ 30 വരെ സംസ്ഥാനത്തുണ്ടായ കോവിഡ്‌ മരണങ്ങൾ പഠിച്ച്‌ ആരോഗ്യ വകുപ്പ്‌ തയ്യാറാക്കിയ ഡെത്ത്‌ ഓഡിറ്റ്‌ റിപ്പോർട്ടിലാണ്‌ ഇത്‌ പറയുന്നത്‌. ഇതിനായി മേഖലാ പ്ലാസ്മാ ബാങ്കുകൾ സജ്ജമാക്കണമെന്നും പറയുന്നുണ്ട്‌.

ജൂൺ 30 വരെ റിപ്പോർട്ട്‌ ചെയ്ത 22 മരണത്തിൽ 19 പേർക്കും മറ്റ്‌ ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു. കോവിഡ് ഭേദമാകുന്നതിന്‌ മുമ്പോ ശേഷമോ  രോഗികളിൽ ഹൃദയാഘാതമുണ്ടാകുന്നതായും കണ്ടെത്തി. ഇതൊഴിവാക്കാൻ ആന്റി പ്ലേറ്റ‌്‌ലെറ്റ് മരുന്നുകൾ നൽകുന്നതും പരിഗണനയിലുണ്ട്‌. ജലദോഷപ്പനിയുള്ള എല്ലാവരെയും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണവലയത്തിലാക്കണം. റിവേഴ്‌സ്‌ ക്വാറന്റൈൻ ശക്തമാക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top