20 August Tuesday

പാലാരിവട്ടം മേൽപ്പാലം : ഐക്യദാർഢ്യവുമായി വനിതാ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

പാലാരിവട്ടം പാലം അഴിമതിക്കെതിരെ എൽഡിഎഫ്‌ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിക്കുന്നു


കൊച്ചി
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അപാകത്തിന‌് ഉത്തരവാദികൾക്കതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട‌് എൽഡിഎഫ‌് നടത്തുന്ന സത്യഗ്രഹ സമരത്തിന‌് ഐക്യദാർഢ്യം പ്രകടിപ്പിച്ച‌് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.

മേൽപ്പാലത്തിൽ മെഴുകുതിരി തെളിച്ചശേഷം പ്രകടനമായി അസോസിയേഷൻ പ്രവർത്തകർ സമരപ്പന്തലിലെത്തി. തുടർന്ന‌് ചേർന്ന ഐക്യദാർഢ്യ കൂട്ടായ്മ എം സ്വരാജ‌് എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് ടി വി അനിത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പദാസ് സ്വാഗതവും വൈറ്റില ഏരിയ പ്രസിഡന്റ‌് ടി മായാദേവി നന്ദിയും പറഞ്ഞു. ജോൺ ഫെർണാണ്ടസ് എംഎൽഎ സംസാരിച്ചു. ടി വി അനിത, പുഷ്പദാസ്, ഹെന്നി ബേബി, കെ ആർ പത്മം, സോണി കോമത്ത്, ഭാസുര ദേവി, എം ബി ഷൈനി എന്നിവർ പ്രകടനത്തിന‌് നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
 Top