25 May Monday

കർണാടക അതിർത്തി: ചികിത്സയ്‌ക്ക്‌ വ്യക്തത ; ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമീഷണർക്ക്‌ നടപടിക്രമം പാലിക്കാൻ നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


കർണാടക അതിർത്തി കാര്യത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളെ കടത്തിവിടും എന്ന് കേന്ദ്ര ഗവൺമെന്റും പറഞ്ഞിട്ടുണ്ട്.  ഉത്തരവും ഇറങ്ങിയിട്ടുണ്ട്‌. 

ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമീഷണർക്ക്‌  നടപടിക്രമം പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. വാഹനാപകടം അടക്കം അടിയന്തര ചികിത്സ ആവശ്യമുള്ളവരെ കടത്തിവിടും. ഇതിനായി പ്രാദേശിക ഗവൺമെന്റ്‌ മെഡിക്കൽ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ്‌ ആവശ്യമാണ്‌.

സാക്ഷ്യപ്പെടുത്തേണ്ടത്‌

■ രോഗിക്ക്‌ കോവിഡ്‌  ലക്ഷണമില്ല
■ ഇതൊരു മെഡിക്കൽ എമർജൻസിയാണ്‌
■ ഇതിനുള്ള ചികിത്സ കാസർകോട്‌ ജില്ലയിൽ ലഭ്യമല്ല. തൊട്ടടുത്ത ജില്ലയായ കണ്ണൂരിലേക്ക്‌ കൊണ്ടുപോകാനാകില്ല
■ ആംബുലൻസ്‌ കേന്ദ്ര മാർഗനിർദേശപ്രകാരം സാനിട്ടൈസേഷൻ ചെയ്യണം
■ പോകാനുദ്ദേശിക്കുന്ന ആശുപത്രി
■ രോഗിക്ക്‌ കൂട്ടിരിപ്പിനായി ഒരാൾമാത്രം
■ ആംബുലൻസിൽ ഡ്രൈവറെ കൂടാതെ ഒരു പാരാമെഡിക്കൽ സ്‌റ്റാഫും വേണം
■ പരിശോധിക്കാൻ തലപ്പാടിയിലെ ചെക്ക്‌ പോസ്‌റ്റിൽ മെഡിക്കൽ സംഘം വേണം
■ ഏറ്റവും കുറഞ്ഞ സമയത്തിനകം പരിശോധന പൂർത്തിയാക്കണം

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top