28 May Thursday

സാലറി ചലഞ്ച്‌ അനാവശ്യമെന്ന്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


സാലറി ചലഞ്ച്‌ എന്തിനാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ്‌ ചെലവ്‌ 1000 കോടിയിൽ താഴെയാണ്‌. സാലറി ചലഞ്ചിലൂടെ 3000 കോടി സമാഹരിക്കാനാണ്‌ തീരുമാനം. ഇതുപോലെ ധൂർത്തും ധാരാളിത്തവും കാട്ടിയ സർക്കാർ ഇന്ത്യയിലില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും ധൂർത്തുപുത്രന്മാരാണ്‌. അതിസമ്പന്നർ മാത്രമല്ല പ്രവാസികളെന്ന്‌ തിരിച്ചറിയാൻ മുഖ്യമന്ത്രിക്ക്‌ സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും എഐസിസി സെക്രട്ടറി ഉമ്മൻചാണ്ടിക്കുമൊപ്പം സംയുക്ത വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി ആരോപിച്ചു.

ഒരുമാസത്തെ ശമ്പളം കൊടുക്കണമെന്ന്‌ ഭീഷണിപ്പെടുത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.  പ്രളയകാലവുമായി തട്ടിച്ചുനോക്കിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചമാണ്‌. കേന്ദ്രസർക്കാർ വിഹിതമെല്ലാം സംസ്ഥാനത്തിനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കാസർകോട്‌ മെഡിക്കൽ കോളേജിന്‌ സ്ഥലമെടുത്ത്‌ പൂർണമായി ഫണ്ട്‌ അനുവദിച്ചത്‌ തന്റെ സർക്കാരാണെന്ന്‌ ഉമ്മൻചാണ്ടി അവകാശപ്പെട്ടു. തറക്കല്ലിട്ട്‌ കെട്ടിടംപണി പൂർത്തിയാക്കി. എൽഡിഎഫ്‌ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ 2018ലെങ്കിലും ഉദ്‌ഘാടനം ചെയ്യാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top