23 August Friday

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് തിളക്കമാർന്ന ജയം

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019

പാലാ
സിവിൽ സർവീസ് പരീക്ഷയിൽ പാലാ സിവിൽ സർവീസ്  ഇൻസ്റ്റിറ്റ്യൂട്ടിന് തിളക്കമാർന്ന വിജയം. ഇപ്രാവശ്യം കേരളത്തിലെ മികച്ച സിവിൽ സർവീസ് വിജയിയായ ആർ ശ്രീലക്ഷ്മി(എഐആർ 28) സോഷ്യോളജി ഓപ്ഷണലായി പഠിച്ച് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനം പൂർത്തിയാക്കിയ തിരുപ്പൂർ സ്വദേശിയായ റെജീനാ മേരി വർഗീസ്(എഐആർ 49), മലയാളം ഐശ്ചിക വിഷയമായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം ക്യാമ്പസിൽ പഠനം പൂർത്തിയാക്കിയ കണ്ണൂർ സ്വദേശി അർജുൻ മോഹൻ(എഐആർ 66),  സൈക്കോളജി ഓപ്ഷണലായി പഠിച്ച മൃഗാങ്ക് ശേഖർ പതക്ക്  (എഐആർ 103), എന്നിവർ റാങ്കിന്റെ അടിസ്ഥാനത്തിൽ ഐഎഎസിന് അർഹത നേടി.

ഫിലോസഫി ഓപ്ഷണലായി പഠിച്ച്  127ാം റാങ്ക് നേടിയ അനന്ദു സുരേഷിനും 132ാം റാങ്ക് നേടിയ ജിഷ്ണു ജെ രാജുവിനും മലയാളം ഓപ്ഷണലായി പാലാ ക്യാമ്പസിൽ ഫുൾ ടൈമിൽ പഠിച്ച് 210ാം റാങ്ക് കരസ്ഥമാക്കിയ കാസർഗോഡ് ബേക്കൽ ഫോർട്ട് സ്വദേശി പി നിഥിൻ രാജിനും ഐപിഎസ് അർഹത ലഭിച്ചു. 234ാം റാങ്ക് നേടിയ തൃശൂർ സ്വദേശി പി വിഷ്ണുരാജ്, 298ാം റാങ്ക് നേടിയ തോന്നക്കൽ സ്വദേശിനി എ ബി ശിൽപ, 299ാം  റാങ്ക് നേടിയ വീണ എസ് സുതൻ, ഇൻസ്റ്റിറ്റിറ്റ്യൂട്ടിന്റെ  പാലാ ക്യാമ്പസിൽ ഫുൾടൈം വിദ്യാർഥിനിയായ 301ാം റാങ്ക് നേടിയ കോട്ടയം കൂരോപ്പട സ്വദേശിനി ആര്യ ആർ നായർ, തിരുവനന്തപുരം ക്യാമ്പസിലെ മലയാളം ക്രാഷ് കോഴ്‌സിലൂടെ 321ാം റാങ്ക്നേടിയ കീഴില്ലം സ്വദേശി കെ  ആർ സൂരജ് ബെൻ, സോഷ്യോളജി ഒപ്ഷണൽ എടുത്ത് 329ാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി നിർമ്മൽ ഔസേപ്പച്ചൻ, മലയാളഭാഷ ഐശ്ചികമായി എടുത്ത് 390ാം റാങ്ക് നേടിയ മുഹമ്മദ് സജത്ത് എന്നിവർ ഐആർഎസിന്  അർഹത നേടി.

സിവിൽ സർവീസ് പരീക്ഷാ പരിശീനത്തോടൊപ്പം ഫോറസ്റ്റ് സർവീസിന് പരീക്ഷ എഴുതി മുന്തിയ റാങ്കോടെ ഐപിഒഎസ് കരസ്ഥമാക്കിയ ചാലക്കുടി സ്വദേശിനി ശ്വേത കെ സുഗതൻ(എഐആർ 34)  കൊല്ലം സ്വദേശി യു ആർ ഗണേഷ്(എഐആർ 39)എന്നിവരുടെ നേട്ടം ഈ വർഷം സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ച പ്രത്യേക നേട്ടമായി.

സിവിൽ സർവീസ് പരീക്ഷയിൽ  തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിനി 397 ാം റാങ്ക് കരസ്ഥമാക്കിയ ദിവ്യാ ചന്ദ്രൻ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനി ചിത്ര വിജയൻ(എഐആർ 399), 421 ാം റാങ്ക്  നേടിയ മലപ്പുറം സ്വദേശി ടി ഫറാഷ, ഹിസ്റ്ററി ഓപ്ഷണലിൽ 435 ാം റാങ്ക് നേടിയ വട്ടിയൂർക്കാവ് സ്വദേശി അനൂപ് ബിജിലി, സോഷ്യോളജിയിലൂടെ 508 ാം റാങ്ക്നേടിയ ദീപക് ദേവ് വിശ്വൻ,  623ാം റാങ്ക് നേടിയ  തിരുവനന്തപുരം സ്വദേശിനി എയ്ഞ്ചൽ രാജ്, മലയാളത്തിലൂടെ 698ാം റാങ്ക് നേടിയ അനിൽ രാജ്, 734ാം റാങ്ക് ലഭിച്ച അദീത് സജീവൻ എന്നിവരാണ് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരീശീലനത്തിലൂടെ വിജയം വരിച്ച മറ്റ് വിജയികൾ.

1998 ൽ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പളളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ സ്ഥാപിതമായ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതേവരെ 281 പേർക്ക് ഉന്നത സിവിൽ സർവീസ് പദവികൾ(ഗ്രൂപ്പ്  എ) നേടാൻ കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യ തലത്തിൽ ഒന്ന് മുതൽ നാലു വരെയുളള ഉയർന്ന റാങ്കുകൾ 21 പേർക്ക് ലഭിചിട്ടുണ്ട്. ഈ വർഷം കേരള ടോപ്പറായി ഉയർന്ന  ആർ ശ്രീലക്ഷ്മി നേട്ടത്തിന്റെ തിളക്കമേറ്റി.

ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യ രക്ഷാധികാരിയും പാലാ, കാഞ്ഞിരപ്പളളി രൂപതാ അധ്യക്ഷൻമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യൂ അറയ്ക്കൽ എന്നിവർ ഉപരക്ഷാധികാരികളുമാണ്. ആർച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തിൽ, ബിഷപ്പ് മാർ ജോസഫ് പളളിക്കാപ്പറമ്പിൽ എന്നിവർ സ്ഥാപകരായ സ്ഥാപനത്തിന്റെ ആരംഭകാലം മുതൽ  ഫാ. ഫിലിപ്പ് ഞരളക്കാട്ടാണ് മാനേജർ. കഴിഞ്ഞ ഒമ്പത് വർഷമായി ഡോ. ജോസഫ് വെട്ടിക്കനാണ് പ്രിൻസിപ്പൽ.


പ്രധാന വാർത്തകൾ
 Top