04 April Saturday

പ്രവാസി ആദായനികുതി പിൻവലിക്കണം ; കേരളം പ്രമേയം പാസാക്കി

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020


തിരുവനന്തപുരം
പ്രവാസികളെ ദോഷമായി ബാധിക്കുന്ന ആദായനികുതി നിർദേശം പിൻവലിക്കണമെന്ന്‌ കേരള നിയമസഭ കേന്ദ്രസർക്കാരിനോട്‌ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. വ്യക്തിഗത ആദായനികുതിയോ ഇന്ത്യയുമായി ഇരട്ടനികുതി ഉടമ്പടി കരാറോ ഇല്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ ഇത് ദോഷമാകുമെന്നും നിയമസഭ ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ പി ജയരാജനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.  നികുതിവെട്ടിപ്പ് തടയാനാണെന്നപേരിൽ കൊണ്ടുവന്ന നിർദേശം പ്രവാസികൾക്ക്  നാട്ടിലെത്തി  കുടുംബത്തോടൊപ്പം തങ്ങാനാകാത്ത അവസ്ഥയുണ്ടാക്കും. എണ്ണ റിഗ്ഗുകളിലുംമറ്റും തൊഴിൽചെയ്യുന്നവർ ഒരുമാസം ഓഫ് ഡ്യൂട്ടിയായി നാട്ടിൽ വരാറുണ്ട്.  ഇവരെയും ഇത്‌ പ്രതികൂലമായി ബാധിക്കും.  ബജറ്റ് പ്രഖ്യാപിച്ചയുടൻ ഇത്‌ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. മറ്റ്‌  രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവരെ നികുതിവലയത്തിൽ ഉൾപ്പെടുത്തുന്ന ഉദ്ദേശ്യത്തോടെയല്ല ഈ ഭേദഗതി കൊണ്ടുവന്നതെന്ന്‌ കേന്ദ്രം പത്രക്കുറിപ്പിറക്കി. എന്നാൽ, ഈ നിർദേശങ്ങൾ ആദായനികുതി നിയമത്തിൽ ഉൾപ്പെടുത്തിയാൽ മറിച്ചൊരു അവസ്ഥയാണുണ്ടാവുകയെന്നും പ്രമേയം ചൂണ്ടിക്കാട്ടി.


പ്രധാന വാർത്തകൾ
 Top