13 December Friday

ശാസ്‌ത്രകിരീടം കോഴിക്കോടിന്‌ ; പാലക്കാടിന് രണ്ടാംസ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

ശാസ്ത്രോത്സവത്തിൽ സ്പെഷൽ സ്കൂൾ ബധിരമൂക വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ എറണാകുളം മാണിക്യമംഗലം സെന്റ് ക്ലയേഴ്സ് സ്കൂൾ ഫോർ ഡഫ് വിദ്യാർഥികൾ ട്രോഫിയുമായി

കുന്നംകുളം
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിൽ എല്ലാ ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ കോഴിക്കോട്‌, പാലക്കാട്‌ ജില്ലകൾക്ക്‌ 1374 പോയിന്റ്‌വീതം. കോഴിക്കോടിന് 20 ഒന്നാം റാങ്കും പാലക്കാടിന് 19 ഒന്നാംറാങ്കും സ്വന്തം.  കോഴിക്കോട്‌  ഒന്നാം സ്ഥാനവും  പാലക്കാട്‌  രണ്ടാംസ്ഥാനവും നേടി. 1366 പോയിന്റ് നേടിയ കണ്ണൂരിനാണ് മൂന്നാംസ്ഥാനം.

ശാസ്ത്രമേള:   1. കണ്ണൂര്‍ (128)  2. കോഴിക്കോട് (121) 3. കൊല്ലം (114).
സാമൂഹ്യശാസ്ത്രമേള: 1. കണ്ണൂര്‍ (135),  2. പാലക്കാട് (130),  3. മലപ്പുറം (129).
ഗണിതശാസ്ത്രമേള:  1. കോഴിക്കോട്  (261),  2. മലപ്പുറം  (258) 3. കണ്ണൂര്‍ ( 252 ).
ഐടിമേള:   1. എറണാകുളം ( 126 ) പാലക്കാട്  (126),    3. മലപ്പുറം (118). റാങ്കിന്റെ വ്യത്യാസത്തിലാണ്‌ എറണാകുളം ജേതാക്കളായത്‌. 
പ്രവൃത്തി പരിചയമേള:  1. കോഴിക്കോട് ( 762) 2. പാലക്കാട് (759) 3. കണ്ണൂര്‍ (746 ).

ആലത്തൂർ ബിഎസ്എസ്  ഗുരുകുലം ജേതാക്കൾ
കുന്നംകുളം
സംസ്ഥാന സ്‌കൂൾ  ശാസ്‌ത്രോത്സവത്തിൽ  സ്‌കൂൾ തലത്തിൽ   141 പോയിന്റുമായി ആലത്തൂർ ബിഎസ്എസ്  ഗുരുകുലം എച്ച്എസ്എസ് ജേതാക്കളായി. 132  പോയിന്റോടെ വയനാട് ദ്വാരക എച്ച്എസ്എസാണ് രണ്ടാംസ്ഥാനത്തുള്ളത്. 118 പോയിന്റ് നേടി മേമുണ്ട എച്ച്എസ്എസ്  മൂന്നാംസ്ഥാനംനേടി.
വിവിധ വിഭാഗങ്ങളിൽ ജേതാക്കൾ, 1,2,3 ക്രമത്തിൽ.

ശാസ്ത്രമേള: 1. ആലപ്പുഴ ബിവിഎച്ച്എസ് താമരക്കുളം, 2. മോകേരി രാജീവ്ഗാന്ധി സ്കൂൾ, 3. വയനാട് ദ്വാരക സ്കൂൾ

സാമൂഹ്യശാസ്ത്രമേള: 1. മലപ്പുറം വെട്ടത്തൂർ ജിഎച്ച്എസ്എസ്‌, 2. സെന്റ് അഗസ്റ്റിൻ ഗേൾസ്എച്ച്എസ്എസ് മുവാറ്റുപുഴ, 3. തിരുവനന്തപുരം നെല്ലിമൂട് ന്യൂ എച്ച്എസ്എസ് സ്കൂൾ, സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്‌.

ഐടി മേള: 1. വയനാട് സെന്റ്തോമസ് എച്ച്എസ്എസ്, 1. മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ്, 3. കോട്ടയം എംഡിഎസ്എച്ച്എസ്എസ്.

ഗണിതശാസ്ത്രമേള:  1. പാലക്കാട് വാണിയംകുളം ടിആർകെഎച്ച്എസ്എസ്, 2. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് എച്ച്എസ്എസ്,  3. പത്തനംതിട്ട കോന്നി ഗവ. എച്ച്എസ്എസ്. 

പ്രവൃത്തി പരിചയമേള: 1. ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച് എസ്എസ്, 2. തൃശൂർ പനങ്ങാട് എച്ച്എസ്എസ്, 3. വയനാട് സ്വാരക എസ്എച്ച്എസ്എസ്.

സ്പെഷൽ സ്കൂൾ മേള –- ബധിരമൂക വിഭാഗം:- 1. എറണാകുളം മാണിക്യമംഗലം സെന്റ് ക്ലയേഴ്സ്  സ്കൂൾ ഫോർ ഡഫ്, 2. കോഴിക്കോട് കാരുണ്യ സ്പീച്ച് തെറാപ്പി സ്കൂൾ,  3. തൃശൂർ പടവരാട് ആശാഭവൻ ഡെഫ് സ്കൂൾ.

അന്ധരുടെ വിഭാഗം: 1. കാഞ്ഞിരപ്പിള്ളി അസീസി സ്കൂൾ  ഫോർ ബ്ലൈൻഡ്, 2. ആലുവ അന്ധവിദ്യാലയം, 3. പാലക്കാട് കോട്ടപുറം എച്ച്കെസിഎംഎം ബ്ലൈൻഡ്.


പ്രധാന വാർത്തകൾ
 Top