18 October Friday

തിങ്കളാഴ്‌ചവരെ വ്യാപക മഴയ്‌ക്ക്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


തിരുവനന്തപുരം
തിങ്കളാഴ്‌ചവരെ സംസ്ഥാനത്ത്‌ വ്യാപകമായ മഴയ്‌ക്കു സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഒറ്റപ്പെട്ട സ്ഥലത്ത്‌ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട്‌: വെള്ളി–-ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌.

ശനി, ഞായർ–-മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌. തിങ്കൾ–-കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top