19 September Saturday

എൽപി അധ്യാപകർ പി എസ് സി നിയമനം: എൽഡിഎഫ്‌ 7322 യുഡിഎഫ്‌ 1630

വിജേഷ്‌ ചൂടൽUpdated: Thursday Aug 6, 2020


തിരുവനന്തപുരം
എൽപി സ്‌കൂൾ അസിസ്റ്റന്റ്‌ തസ്തികയിലേക്ക്‌ എൽഡിഎഫ്‌ ഭരണത്തിൽ നടന്നത്‌ യുഡിഎഫ്‌ കാലത്തേക്കാൾ അഞ്ചിരട്ടിയോളം നിയമനം. രണ്ട്‌ റാങ്ക്‌ലിസ്റ്റുകളിൽനിന്നായി യുഡിഎഫ്‌ ഭരണകാലത്തെ നിയമനം 1630 മാത്രം. എന്നാൽ, എൽഡിഎഫ്‌ 7322 പേർക്ക്‌ നിയമനം നൽകി.

2012 മാർച്ച്‌ 22ന്‌‌ നിലവിൽവന്ന കാറ്റഗറി നമ്പർ 390/2008 റാങ്ക്‌ലിസ്റ്റിൽനിന്ന്‌ യുഡിഎഫ്‌ ഭരണം അവസാനിക്കുന്നതുവരെ (നാലേകാൽ വർഷം)‌ നിയമനശുപാർശ നൽകിയത്‌ വെറും 1630 പേർക്കുമാത്രമാണ്‌‌. ‌ എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം ഇതേ ലിസ്റ്റിന്‌‌ കാലാവധി ബാക്കിയുണ്ടായിരുന്ന നാലുമാസംകൊണ്ട്‌ (21..09..2016 വരെ) 1767 പേർക്ക്‌ നിയമനം നൽകി.

ഇതേ തസ്തികയിലേക്ക്‌ തൊട്ടടുത്ത റാങ്ക്‌ലിസ്റ്റ്‌ (കാറ്റഗറി നമ്പർ 387/2014) 2018 ഡിസംബർ 28ന്‌ പ്രസിദ്ധീകരിച്ചു. 2021 ഡിസംബർ 27 വരെ കാലാവധിയുള്ള ഈ ലിസ്റ്റിൽനിന്ന്‌ 5555 പേർക്ക്‌ ഇതിനകം നിയമന ശുപാർശ അയച്ചു. മെയിൻലിസ്റ്റിൽ 5068 പേർമാത്രം ഉള്ളപ്പോഴാണിത്‌.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top