23 September Wednesday

തദ്ദേശ തെരഞ്ഞെടുപ്പ്‌ : വോട്ടർപട്ടിക 12 മുതൽ പുതുക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


സ്വന്തം ലേഖകൻ
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന്‌ ആരംഭിക്കും. ജൂൺ 17ന്‌ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച്‌ കരടായി പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക സെപ്‌തംബർ 26ന്‌ പ്രസിദ്ധീകരിക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ അറിയിച്ചു.

വോട്ടർപട്ടികയിൽ പേരുചേർക്കാനും തിരുത്തലിനും സ്ഥാനമാറ്റത്തിനും 12 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. പേര്‌ ഒഴിവാക്കാൻ നേരിട്ടോ തപാൽ മുഖേനയോ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക്‌ നൽകണം. മരിച്ചവരുടെ പേര്‌ ഉദ്യോഗസ്ഥർ സ്വമേധയാ ഒഴിവാക്കും.‌ ജനുവരി 20ന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിലെ ആക്ഷേപങ്ങൾകൂടി പരിഹരിച്ചാകും വോട്ടർപട്ടിക തയ്യാറാക്കേണ്ടതെന്ന്‌ കമീഷണർ നിർദേശിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും എല്ലാ നടപടികളും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top