21 September Saturday

പിഎസ്‌സിയുടെ വിശ്വാസ്യത തകർന്നിട്ടില്ല; അന്വേഷണം പൊലീസ്‌ ഏറ്റെടുക്കണം: ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

തിരുവനന്തപുരം> പിഎസ്‌സിയുടെ വിശ്വാസ്യതക്ക്‌ കോട്ടം സംഭവിച്ചിട്ടില്ലെന്നും പരീക്ഷയിൽ ഉണ്ടായ ക്രമക്കേടിനെ കുറിച്ച്‌ പൊലീസ്‌ അന്വേഷണം നടത്തണമെന്നും പിഎസ്‌‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രമക്കേടുകളിൽ സത്യസന്ധമായ അന്വേഷണം നടത്തി. പൊലീസ്‌ അന്വേഷണത്തിന്‌ ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്നും ചെയർമാൻ പറഞ്ഞു.

പിഎസ്‌സി നിയോഗിച്ച വിജിലൻസ്‌ വിഭാഗം  ആരോപണവിധേയർക്ക്‌ ഒപ്പം പരീക്ഷയെഴുതിയവരിൽനിന്ന്‌ മൊഴിയെടുത്തു. ഇൻവിജിലേറ്റർമാരിൽനിന്നും മൊഴിയെടുത്തു. പരീക്ഷാ ഹാളിൽ ക്രമക്കേട്‌ നടന്നിട്ടില്ല എന്നാണ്‌ ഇൻവിജിലേറ്ററും  മൊഴി നൽകിയത്‌. അതിലൊന്നും അപാകത കണ്ടെത്താനായില്ല. അതേസമയം പ്രതികളുടെ മൊബൈൽ നമ്പറിലേക്ക്‌ പരീക്ഷാസമയത്ത്‌ മൂന്ന് പേരും  മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ചതായാണ് സൂചന. 

ഒന്നരയ്ക്ക് പരീക്ഷ തുടങ്ങുകയും, പിന്നീട്‌  രണ്ടുമണിമുതല്‍ മൂന്ന് വരെ  പ പുറത്തുനിന്നുള്ള രണ്ട് ഫോണുകളില്‍ നിന്നും പ്രതികളുടെ മൊബൈലിലേയ്ക്ക് മെസേജുകള്‍ വന്നിട്ടുണ്ട്. ആ മെസേജുകൾ എന്താണെന്ന്‌ പിഎസ്‌സിക്ക്‌ അറിയില്ല, അത്‌ കണ്ടുപിടിക്കണമെങ്കിലും തുടരന്വേഷണം നടത്തണമെങ്കിലും അന്വേഷണം പൊലീസിന്‌ കൈമാറണമെന്നാവശ്യപ്പെട്ടുള്ള  റിപ്പോർട്ടാണ്‌ അന്വേഷണ സമിതി നൽകുന്നത്‌. അത്‌ സർക്കാരിന്‌ സമർപ്പിക്കും.

അതേസമയം ക്രമക്കേട്‌ നടത്തിയെന്ന്‌ ആരോപിക്കപ്പെട്ട മൂന്ന്‌  ക്രിമിനൽ കേസ്‌ പ്രതികൾക്കും പിഎസ്‌സി ആജീവനാന്ത വിലക്ക്‌ ഏർപ്പെടുത്തിയതായും നിലവിലുള്ള റാങ്ക്‌ പട്ടികയിൽ നിന്ന്‌ പുറത്താക്കിയതായും അറിയിച്ചു. പിഎസ്‌‌സിയുടെ വിജിലൻസ്‌ വിഭാഗത്തിന്റെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആണ്‌ നടപടി.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ ഉദ്യോഗാർത്ഥികൾ എങ്ങിനെയാണ്‌ ക്രമക്കേട്‌ നടത്തുന്നതെന്ന്‌ അറിയേണ്ട ഏറ്റവും ആവശ്യം പിഎസ്‌സിക്കാണെന്നും ചെയർമാൻ പറഞ്ഞു. സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ (കാ​സ​ര്‍കോ​ട്) റാ​ങ്ക് ലി​സ്​​റ്റി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​നും കു​ത്തു​കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ ശി​വ​ര​ഞ്ജി​ത്ത്, ര​ണ്ടാം റാ​ങ്കു​കാ​ര​നും 17ാം പ്ര​തി​യു​മാ​യ പി.​പി. പ്ര​ണ​വ് 28 ാംറാ​ങ്കു​കാ​ര​നും ര​ണ്ടാം പ്ര​തി​യു​മാ​യ ന​സീം എ​ന്നി​വ​രെയാണ്‌  റാ​ങ്ക്‌ പട്ടികയിൽ നിന്ന്‌ പുറത്താക്കിയത്‌
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top