18 November Monday

യുവതിയെ നടുറോഡിൽ മർദിച്ച കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


സ്വന്തം ലേഖിക
അമ്പലവയലിൽ യുവതിയെ നടുറോഡിൽ മർദിച്ച സംഭവത്തിലെ ഒന്നാം പ്രതി കോൺഗ്രസ്‌ പ്രവർത്തകൻ സജീവാനന്ദ്‌(39) അറസ്‌റ്റിൽ. കർണാടകയിലെ മധൂരിൽ  കൃഷിയിടത്തിലെ  ഷെഡിൽനിന്ന്‌ തിങ്കളാഴ്‌ച പകൽ മൂന്നിനാണ്‌  എഎസ്‌പി വൈഭവ്‌ സക്‌സേനയയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തത്‌.  ചൊവ്വാഴ്‌ച രാവിലെ ബത്തേരി സിജെഎം കോടതിയിൽ ഹാജരാക്കും. ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കാനിരിക്കെയാണ്‌ അറസ്‌റ്റ്‌.

ഒളിവിൽ പോയ പ്രതി ഇവിടെ ജോലി ചെയ്യുകയായിരുന്നു.  കേസിലെ മറ്റൊരു പ്രതി സജീവാനന്ദിന്റെ സുഹൃത്ത്‌ ലോഡ്‌ജ്‌ നടത്തിപ്പുകാരനെ തിരുവനന്തപുരത്തുനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാൾ റിമാൻഡിലാണ്‌. 

ജൂലൈ 21നാണ്‌ കോയമ്പത്തൂർ സ്വദേശിയായ യുവതിയെയും സുഹൃത്തിനെയും   സജീവാനന്ദ്‌ മർദ്ദിച്ചത്‌. പരാതിപ്പെടാതെ യുവാവും യുവതിയും മടങ്ങിയെങ്കിലും സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ കനത്ത പ്രതിഷേധമുയർന്നു. സജീവാനന്ദ്‌ ലോഡ്‌ജിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top