20 September Friday

പിഎസ്‌സി നിയമന ശുപാർശ നേരിട്ട്‌ നൽകിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


തിരുവനന്തപുരം
ഉദ്യോഗാർഥികൾക്ക് നിയമനശുപാർശ മെമ്മോ(അഡ്വൈസ്‌ മെമ്മൊ) പിഎസ്‌സി ഓഫീസിൽ  നിന്ന്‌ നേരിട്ട് നൽകുന്ന നടപടിക്ക്‌ തുടക്കം. തിരുവനന്തപുരത്തെ കമീഷൻ ആസ്ഥാനത്ത്‌ ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്‌ഘാടനം ചെയ്‌തു.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി (ജൂനിയർ) തസ്തികയിലേക്ക് നിയമനശുപാർശ ലഭിച്ച കെ നൂർജഹാൻ ഏറ്റുവാങ്ങി. തുടർന്ന് മറ്റ് ഉദ്യോഗാർഥികൾക്ക് കമീഷനംഗങ്ങൾ നിയമനശുപാർശ വിതരണം ചെയ്തു. അംഗങ്ങളായ  പ്രൊഫ. ലോപ്പസ് മാത്യു, ആർ പാർവതിദേവി,  സെക്രട്ടറി സാജു ജോർജ്ജ്, അഡീഷണൽ  സെക്രട്ടറി വി ബി മനുകുമാർ എന്നിവർ സംസാരിച്ചു.

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ  ഹയർസെക്കൻഡറിസ്കൂൾ ടീച്ചർ സോഷ്യോളജി (ജൂനിയർ), കേരള ജലഗതാഗത വകുപ്പിൽ  ഇലക്ട്രീഷ്യൻ, വിവിധ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, കേരള കോ ഓപ്പറേറ്റീവ് മിക് മാർക്കറ്റിങ് ഫെഡറേഷനിൽ  ലബോറട്ടറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുളള നിയമനശുപാർശയാണ് വിതരണം ചെയ്തത്. തപാലിൽ  അയയ്ക്കുന്ന നിയമന ശുപാർശ മെമ്മോ ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നില്ലായെന്ന പരാതിയെ തുടർന്നാണ്‌ നേരിട്ട്‌ നൽകാൻ തീരുമാനിച്ചത്‌.

നിശ്ചിത ദിവസം നിയമനശുപാർശ കൈപ്പറ്റാൻ കഴിയാത്തവർക്ക്‌ തുടർ പ്രവൃത്തിദിവസങ്ങളിൽ ബന്ധപ്പെട്ട ഓഫീസിൽ  നേരിട്ട് ഹാജരായി കൈപ്പറ്റാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top