12 August Wednesday

കേരള ബാങ്ക്‌ ജീവനക്കാർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020


കൊച്ചി
ബാങ്കിങ്‌ റഗുലേഷൻ നിയമഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ -(ഡിബിഇഎഫ്–-ബെഫി) ധർണ നടത്തി. കേരള ബാങ്കിന്റെ 65 ശാഖകൾക്കുമുന്നിലും ധർണ നടന്നു.

ജില്ലാതല ഉദ്ഘാടനം കാക്കനാട്‌ കേരള ബാങ്ക് കോർപറേറ്റ് ബിസിനസ്‌ ഓഫീസിനുമുന്നിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സി ബി ദേവദർശനൻ നിർവഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി കെ എസ് രമ, ഡിബിഇഎഫ് ജില്ലാ സെക്രട്ടറി പി ജി ഷാജു എന്നിവർ സംസാരിച്ചു.

കേന്ദ്രസർക്കാർ നടപ്പാക്കിയ ബിആർ ആക്ട്‌ നിയമഭേദഗതി പിൻവലിക്കുക, സഹകരണ ബാങ്കുകളിലെ നിക്ഷേപം കോർപറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ സംസ്ഥാന വ്യാപകമായി  അഞ്ഞൂറിലധികം കേന്ദ്രങ്ങളിൽ സമരം നടത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top